ചങ്ങനാശേരി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ദീപിക നടത്തിയ പ്രവചനമത്സരത്തിലും ജനകീയ റീല്‍സ് മത്സരത്തിലും വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചങ്ങനാശേരിയില്‍ നടന്ന ദീപികയുടെ 140-ാം വാര്ഷകാഘോഷ ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.
കോട്ടയം സിറില്‍സ് ജ്വല്ലറിയുമായി ചേര്‍ന്ന് നടത്തിയ പ്രവചന മത്സരത്തില്‍ ബംപര്‍ വിജയി കണ്ണൂര്‍ സ്വദേശി ജോബി ജോണിന് സമ്മാനമായ ഒരു പവന് സ്വര്‍ണനാണയം മന്ത്രി മോന്‍സ് ജോസഫ് സമ്മാനിച്ചു.
കോട്ടയം യൂണീക്ക് എനര്‍ജിയുമായി ചേര്‍ന്ന് നടത്തിയ ജനകീയ റീല്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് ഒന്നാം സമ്മാനമായ ലാപ് ടോപ്പും രണ്ടാം സ്ഥാനം നേടിയ നേര്യമംഗലം നീണ്ടുപാറ സെന്റ് മേരീസ് എല്‍പി സ്കൂളിന് സമ്മാനമായ ടാബും മൂന്നാം സ്ഥാനം നേടിയ കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമ്മാനമായ മൊബൈല്‍ ഫോണും മന്ത്രി മോന്‍സ് ജോസഫ് സമ്മാനിച്ചു.