Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premium

ഏതു വാഹന ഇൻഷ്വറൻസ് എടുക്കണം...ആശയക്കുഴപ്പമുണ്ടോ?

വാഹനത്തിന് ഏത് ഇൻഷ്വറൻസ് വേണമെന്നത് പലരെയും അലട്ടുന്ന ഒരു വിഷയമാണ്. പ്രത്യേകിച്ച് വാണിജ്യ വാഹന ഇൻഷ്വറൻസിനെക്കുറിച്ച് അത്യാവശ്യ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ബിസിനസ് വാണിജ്യ വാഹന ഇൻഷ്വൻസിനെപ്പറ്റി ധാരണ ഇല്ലെങ്കിൽ അവയെ ശരിയായി പ്രയോജനപ്പെടുത്താൻ നമുക്കു കഴിയാതെ വരും. ഇതു കഷ്ടനഷ്ടങ്ങൾക്കും കാരണമായേക്കാം.

രണ്ടും ഒന്നല്ല

ചെലവ്, ക്ലെയിം, കവറേജ്, നിയമങ്ങൾ എന്നിവയെക്കുറിച്ചു അത്യാവശ്യം മനസിലാക്കിയിരിക്കുന്നത് നല്ലതാണ്. വാണിജ്യവാഹന ഇന്‍ഷ്വറൻസിനെക്കുറിച്ചു പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. അതിലേറ്റവും പ്രധാനം വാണിജ്യ വാഹന ഇൻഷ്വറൻസും സ്വകാര്യ വാഹന ഇൻഷ്വറൻസും ഒരുപോലെയാണെന്ന ചിന്തയാണ്. എന്നാൽ ശരിക്കും അങ്ങനെയല്ല. വാണിജ്യ വാഹനങ്ങളുടെ ഉപയോഗവും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗവും രണ്ട് തരത്തിലാണ്. ഇരു പോളിസികളും അപകടങ്ങളും നാശനഷ്ടങ്ങളും കവർ ചെയ്യുന്നു എന്നത് അവയുടെ ഉപയോഗത്തിന്‍റെ ലക്ഷ്യം അനുസരിച്ച് മാറുന്നു. വാണിജ്യ വാഹനങ്ങൾക്ക് അപകടസാധ്യതകളും നിയമപരമായ ഉത്തരവാദിത്വങ്ങളും കൂടുതലാണ്. എന്നാൽ, സ്വകാര്യ കാർ ഇൻഷ്വറൻസ് വ്യക്തിഗത യാത്രയ്ക്കു മാത്രമാണ് അനുയോജ്യം.

ചെറുകിട ബിസിനസ് ഉടമകൾ ദിവസേനയുളള ജോലികൾക്കായി സ്വകാര്യ വാഹന ഇൻഷ്വറൻസ് മതി എന്നു കരുതുന്നവരുണ്ട്. എന്നാൽ, ഇത് അബദ്ധമാണ്. സ്വകാര്യ പോളിസികൾ ജോലി സംബന്ധമായ നാശനഷ്ടങ്ങളെ കവർ ചെയ്യില്ല. റിപ്പയർ ചെലവുകളിൽനിന്നും തേഡ്പാർട്ടി ക്ലെയിമുകളിൽനിന്നും സംരക്ഷിക്കുകയാണ് വാണിജ്യ വാഹന ഇൻഷ്വറൻസിന്‍റെ ലക്ഷ്യം.

വാണിജ്യവാഹനം

വരുമാനം നേടുന്നതിനായി ഉപയോഗിക്കുന്ന ഏതു വാഹനവും വാണിജ്യ വാഹനത്തിന്‍റെ ഗണത്തിൽ വരും. ടാക്സികൾ, ആപ്പ് അധിഷ്ഠിത കാബുകൾ, ഡെലിവറി വാനുകൾ, കന്പനി കാറുകൾ, ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇരു ചക്രവാഹനങ്ങൾ പോലും ആ ഗണത്തിലാണ്. ദിനംപ്രതിയുളള ബിസിനസ് ആവശ്യങ്ങൾക്കു വാഹനങ്ങൾ ഉപയോഗിക്കുന്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെ കവർ ചെയ്യാൻ വാണിജ്യ വാഹന ഇൻഷ്വറൻസ് തന്നെ വേണം.

ശ്രദ്ധിക്കേണ്ടത്

തേഡ്പാർട്ടി വാണിജ്യ വാഹന ഇൻഷ്വറൻസ് വഴി മറ്റുള്ളവർക്കുള്ളവർക്ക് ഉണ്ടാകുന്ന പരിക്കുകളെയും നാശനഷ്ടങ്ങളും കവർ ചെയ്യും. എന്നാൽ, സ്വന്തം വാഹനത്തിന്‍റെ റിപ്പയർ ചെലവ്, മോഷണം, തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ കവർ ചെയ്യില്ല. മിക്ക കേസുകളിലും തെറ്റായ വാഹന വിഭാഗീകരണം, പോളിസി കാലഹരണപ്പെടൽ, അസാധുവായ ഡ്രൈവർ ലൈസൻസ്, അനുമതിയുള്ള പരിധിക്ക് പുറത്തുള്ള ഉപയോഗം തുടങ്ങിയവയാണ് ക്ലെയിം നിഷേധത്തിനു കാരണം. എന്നാൽ പോളിസി വിവരങ്ങൾ കൃത്യമായിരിക്കുകയും നിബന്ധനകൾ പാലിക്കുകയും ചെയ്താൽ ന്യായമായ രീതിയിൽ വാണിജ്യ വാഹന ഇൻഷ്വറൻസ് ക്ലെയിമുകൾ പാസാകും.

പ്രീമിയം

വാഹനം എങ്ങനെ ഉപയോഗിക്കുന്നു, എന്താണ് അതിൽ കൊണ്ടുപോകുന്നത്, ഏത് പ്രദേശത്താണ് വാഹനം പ്രവർത്തിക്കുന്നത്, ക്ലെയിം ചരിത്രം തുടങ്ങിയ ഘടകങ്ങളെ അനുസരിച്ചാണ് വാണിജ്യ വാഹന ഇൻഷ്വറൻസ് പ്രീമിയം . നഗരത്തിൽ പ്രവർത്തിക്കുന്ന വാഹനത്തിനു ദൂരെയാത്ര നടത്തുന്ന ഭാര വാഹനത്തെക്കാൾ കുറഞ്ഞ പ്രീമിയമായിരിക്കും. യഥാർഥ ആവശ്യങ്ങൾക്കനുസരിച്ചു കവർ എടുത്താൽ പ്രീമിയം തുക ന്യായമായും ബിസിനസിനു അനുയോജ്യവുമായിരിക്കും.
വാഹനത്തിന്‍റ പ്രായം, റോഡിന്‍റെ അവസ്ഥ, പ്രവർത്തന രീതികൾ എന്നിവയ്ക്ക് അനുയോജ്യമായ ആഡ് ഓണുകൾ തെരഞ്ഞെടുക്കുന്നത് സുപ്രധാനമാണ്. ദിവസേന ഉപയോഗിക്കുന്ന വഹനങ്ങൾക്ക് സീറോ ഡിപ്രിഷിയേഷൻ, റോഡ് സൈഡ് അസിസ്റ്റന്‍സ്, എൻജിൻ സുരക്ഷ തുടങ്ങിയ ആഡ് ഓണുകൾ സ്വന്തം ചെലവിൽ എടുക്കേണ്ടിവരുന്ന റിപ്പയർ തുകയുടെ അളവ് കുറയ്ക്കും.

ചരക്ക് സംരക്ഷണം

വാണിജ്യ വാഹന ഇൻഷ്വറൻസിൽ ചരക്ക് സംരക്ഷണം ഉ‍ൾപ്പെടുന്നില്ല. വാഹനത്തിൽ കൊണ്ടുപോകുന്ന ചരക്കുകൾക്ക് ഗൂഡ്സ് ഇൻ ട്രാന്‍സിറ്റ് അല്ലെങ്കിൽ മറൈൻ ഇൻഷുറൻസ് പോലെയുളള പോളിസികൾഏടുക്കേണ്ടതുണ്ട്. വാഹന ഇൻഷുറൻസിനു പുറമേ ചരക്ക് കവർ ചേർക്കുന്നതു യാത്രയ്ക്കിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽനിന്നു പൂർണമായും സാന്പത്തിക സംരക്ഷം നല്കുന്നു.
ദൂരെ യാത്രയ്ക്കുളള വാഹനങ്ങൾക്ക് മാത്രമല്ല ഇൻഷ്വറൻസ് വേണ്ടത്. നഗര ടാക്സികൾ, ഡെലിവറി വാഹനങ്ങൾ, സ്കൂൾ ബസ് എന്നിവയ്ക്കും അത്യാവശ്യം. യാത്രയുടെ ദൂരം എത്ര തന്നെയായിരുന്നാലും ഇൻഷ്വറൻസ് ബാധകമാണ്.
വൈകി ഇൻഷ്വറൻസ് പുതുക്കുന്നതു വാഹന പരിശോധനയ്ക്കും നോ ക്ലെയിം ബോണസ് നഷ്ടത്തിനും കാരണമായേക്കാം. ഒരേ പോളിസി എല്ലാം സംരക്ഷിക്കുന്നില്ല, വാഹനത്തിന്‍റെ തരം, ഉപയോഗം, ലോഡ് ശേഷി, പ്രവർത്തന മേഖല എന്നിവയെ മുൻനിർത്തിയാണ് കവർ തീരുമാനിക്കേണ്ടത്.

സേവനങ്ങൾ

ഇന്ന് ഇൻഷ്വറൻസ് കമ്പനികൾ 24*7 ഹെൽപ് ലൈൻ, ഡിജിറ്റൽ ക്ലെയിം ഫയലിംഗ്, ജിപിഎസ് സഹായം, കാഷ്‌ലസ് ഗാരേജ് നെറ്റ്‌വർക്ക് എന്നിവ വാണിജ്യ വാഹനങ്ങൾക്കായി നൽകുന്നുണ്ട്. വേഗത്തിലുള്ള അനുമതികളും റിയൽ ടൈം ട്രാകിംഗും സാധുവായ ക്ലെയിമുകൾക്ക് ശേഷം വാഹനങ്ങളുടെ പ്രവർത്തന നിശ്ചലത കുറയ്ക്കാൻ ഗുണം ചെയ്യും. ഇന്ത്യയിലെ വാണിജ്യ വാഹന ഇൻഷ്വറൻസ് നിയമപരമായ നടപടി മാത്രമല്ല നേരെ മറിച്ച്, ഡ്രൈവർക്കും വാഹനത്തിനും സുരക്ഷ തീർക്കുന്ന വലയം കൂടിയാണ്. ശരിയായ രീതിയിൽ തെരഞ്ഞെടുക്കുമ്പോൾ പോളിസി ഉടമകൾക്ക് അതിന്‍റെ പൂർണ പരിരക്ഷ ലഭിക്കും.

അധിക വിവരങ്ങൾക്ക്

https://docs.google.com/document/d/1EDEzJdUmjt34yW7IXB3SMI3zjsmPaI4l9AwpXZl3g_o/edit?tab=t.0#heading=h.s1qumonfzu3c

https://www.freepik.com/free-photo/insurance-agent-working-site-car-accident-claim-process-people-car-insurance-claim_5597942.htm#fromView=search&page=1&position=14&uuid=10a7b6ac-bdef-4f56-9551-e4d210a44484&query=Vehicle+insurance

മികച്ച കാർ ഇൻഷുറൻസ് ആഡ്-ഓണുകൾ

കാർ ഇൻഷുറൻസിൽ

അഡ്വറ്റോറിയൽ:K2602-585147

Latest News

Corehub Up