Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PremiumSUV

ഹോ​ണ്ട ഇ​സെ​ഡ്ആ​ർ-​വി ഇ​ന്ത്യ​യി​ൽ

പ്രീ​മി​യം എ​സ്‌യു​വി വി​പ​ണി​യി​ൽ ഹോ​ണ്ട​യു​ടെ പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ ഇ​സെ​ഡ്ആ​ർ-​വി ഇ:​എ​ച്ച്ഇ​വി ഇ​ന്ത്യ​യി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ച്ചു. പൂ​ർ​ണ​മാ​യും ജ​പ്പാ​നി​ൽ നി​ർ​മി​ച്ച് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഈ ​ഹൈ​ബ്രി​ഡ് എ​സ്‌യു​വി​ക്ക് 47.99 ല​ക്ഷം (എ​ക്സ്-​ഷോ​റൂം) രൂ​പ​യാ​ണ് പ്രാ​രം​ഭ വി​ല.

സ്കോ​ഡ കൊ​ഡി​യാ​ക്, ഫോ​ക്സ്‌വാ​ഗ​ണ്‍ ടൈ​റോ​ണ്‍, ബി​എം​ഡ​ബ്ല്യു എ​ക്സ്1 എ​ന്നീ പ്രീ​മി​യം എ​സ്‌യു​വി​ക​ളു​മാ​യാ​ണ് ഹോ​ണ്ട ഇ​സ​ഡ്ആ​ർ-​വി ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

സ്പോ​ർ​ട്ടി ശൈ​ലി

ഹോ​ണ്ട​യു​ടെ ആ​ഗോ​ള ഡി​സൈ​ൻ ഭാ​ഷ്യം പി​ന്തു​ട​രു​ന്ന ഇ​സ​ഡ്ആ​ർ-​വി​ക്ക് പ്രീ​മി​യം ലു​ക്കും സ്പോ​ർ​ട്ടി ഭാ​വ​വും ക​ന്പ​നി ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ർ​ട്ടി​ക്ക​ൽ സ്ലാ​റ്റു​ക​ളു​ള്ള മു​ൻ ഗ്രി​ല്ലും അ​തി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഷാ​ർ​പ്പ് എ​ൽ​ഇ​ഡി ഹെ​ഡ്‌ലാ​ന്പു​ക​ളും എ​ൽ ആ​കൃ​തി​യി​ലു​ള്ള ഡേ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളു​മാ​ണ് മു​ൻ​വ​ശ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

18 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ, കൂ​പ്പെ ശൈ​ലി​യി​ലു​ള്ള ഫ്ലോ​യിം​ഗ് റൂ​ഫ് ലൈ​ൻ, എ​യ​റോ​ഡൈ​നാ​മി​ക് റി​യ​ർ സ്പോ​യ്‌ല​ർ എ​ന്നി​വ വ​ശ​ക്കാ​ഴ്ച​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ഭം​ഗി വ​ർ​ധി​പ്പി​ക്കു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ

ഓ​ൾ ബ്ലാ​ക്ക് തീ​മി​ലു​ള്ള കാ​ബി​നാ​ണ് ഇ​സ​ഡ്ആ​ർ-​വി​യു​ടേ​ത്. വ​യ​ർ​ലെ​സ് ആ​പ്പി​ൾ കാ​ർ​പ്ലേ​യും ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ​യും പി​ന്തു​ണ​യ്ക്കു​ന്ന ഒ​ൻ​പ​ത് ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, 10.2 ഇ​ഞ്ച് ഫു​ൾ ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ, 12 സ്പീ​ക്ക​റു​ക​ളു​ള്ള ബോ​സ് പ്രീ​മി​യം സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ, ഡ്യു​വ​ൽ സോ​ണ്‍ ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, മെ​മ്മ​റി ഫം​ഗ്ഷ​നോ​ടു​കൂ​ടി​യ പ​വ​ർ സീ​റ്റ്, കി​ക്ക് സെ​ൻ​സ​റോ​ടു​കൂ​ടി​യ ഹാ​ൻ​ഡ്സ്-​ഫ്രീ പ​വ​ർ​ഡ് ടെ​യി​ൽ​ഗേ​റ്റ് എ​ന്നി​വ​യും വാ​ഹ​ന​ത്തി​ലു​ണ്ട്.

സു​ര​ക്ഷ​യി​ൽ

ഹോ​ണ്ട സെ​ൻ​സിം​ഗ് ലെ​വ​ൽ-2 അ​ഡാ​സ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് ഇ​സ​ഡ്ആ​ർ-​വി എ​ത്തു​ന്ന​ത്. അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, കൊ​ളി​ഷ​ൻ മി​റ്റി​ഗേ​ഷ​ൻ ബ്രേ​ക്കിം​ഗ് സി​സ്റ്റം, ലെ​യ്ൻ കീ​പ്പിം​ഗ് അ​സി​സ്റ്റ്, റോ​ഡ് ഡി​പ്പാ​ർ​ച്ച​ർ മി​റ്റി​ഗേ​ഷ​ൻ എ​ന്നി​വ​യ്ക്കൊ​പ്പം എ​ട്ട് എ​യ​ർ​ബാ​ഗു​ക​ൾ, 360 ഡി​ഗ്രി കാ​മ​റ, ഹി​ൽ ഡി​സെ​ന്‍റ് ക​ണ്‍​ട്രോ​ൾ, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ധ​ന​ക്ഷ​മ​ത

2.0 ലി​റ്റ​ർ അ​റ്റ്കി​ൻ​സ​ണ്‍ സൈ​ക്കി​ൾ പെ​ട്രോ​ൾ എ​ൻ​ജി​നും ഡ്യു​വ​ൽ ഇ​ല​ക്‌ട്രി​ക് മോ​ട്ടോ​റും ചേ​ർ​ന്ന ഇ-​എ​ച്ച്ഇ​വി സ്ട്രോ​ംഗ് ഹൈ​ബ്രി​ഡ് സി​സ്റ്റ​മാ​ണ് വാ​ഹ​ന​ത്തി​ന് ക​രു​ത്തേ​കു​ന്ന​ത്. 184 ബി​എ​ച്ച്പി ക​രു​ത്തും 315 എ​ൻ​എം ടോ​ർ​ക്കും ഈ ​പ​വ​ർ​ ട്രെ​യി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഇ​ത് ഇ-​സി​വി​ടി ഗി​യ​ർ​ ബോ​ക്സി​ലൂ​ടെ പ​വ​ർ മു​ൻ​ച​ക്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നു. 0-100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​ൻ വാ​ഹ​ന​ത്തി​ന് 7.9 സെ​ക്ക​ൻ​ഡ് മ​തി. 22.8 കി​ലോ​മീ​റ്റ​റാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത.

മൂ​ന്ന് വ​ർ​ഷ​ത്തെ അ​ണ്‍​ലി​മി​റ്റ​ഡ് കി​ലോ​മീ​റ്റ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് വാ​റ​ന്‍റി​യും ഹൈ​ബ്രി​ഡ് ബാ​റ്റ​റി​ക്ക് എ​ട്ട് വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 1.6 ല​ക്ഷം കി​ലോ​മീ​റ്റ​ർ വാ​റ​ന്‍റി​യും ഹോ​ണ്ട ന​ൽ​കു​ന്നു.

വി​ല: 47.99 ല​ക്ഷം

മൈ​ലേ​ജ്: 22.8 കി​ലോ​മീ​റ്റ​ർ ‍

Latest News

Corehub Up