Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preparation

ബജറ്റ് തയാറാക്കുന്ന തിരക്കിൽ; ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.

സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്‍റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് വി​ജ​യ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം; 501 കി​ലോ ല​ഡു ത​യാ​റാ​ക്കി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ ആ​യി​രി​ക്കും വി​ജ​യി​ക്കു​ക​യെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് വേ​ണ്ടി 501 കി​ലോ ല​ഡു​വാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​റ്റ്ന​യി​ൽ ഒ​ത്തു​ച്ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​ണ് ല​ഡു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ളു​ക​ൾ അ​ത് ത​ന്നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഭ​ര​ണ തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ല​ഡു വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

ജെ​ഡി-​യു​വി​ന്‍റെ പാ​ർ​ട്ടി ഓ​ഫീ​സു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ വ​ന്ന​തി​ന് ശേ​ഷം എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ എ​ക്സി​റ്റ് പോ​ളു​ക​ളെ ത​ള്ളു​ക​യാ​ണ് മ​ഹാ​സ​ഖ്യം. ശ​രി​ക്കു​ള്ള ഫ​ലം വെ​ള്ളി​യാ​ഴ്ച മാ​ത്ര​മാ​ണ് പു​റ​ത്തു​വ​രു​ക​യെ​ന്നു​മാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ര​ണ്ട് ഘ​ട്ട​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണി​ത്.

Latest News

Corehub Up