നീണ്ടകര: പള്‍സ് പോളിയോ പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നീണ്ടകര പഞ്ചായത്തുതല ആലോചനാ യോഗം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 22നാണ് പൾസ് പോളിയോ നൽകു ന്നത് പഞ്ചായത്ത് പ്രസിഡന്റ് ശിവലാല്‍ യോഗം ഉദ്ഘാടനം ചെയ്തു. നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജു പള്‍സ് പോളിയോ പരിപാടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും വിശദീകരിച്ചു.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്രീമതി പരിശീലന ക്ലാസ് നയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംനാദ് ചെറുകര പരിപാടിയുടെ പ്രവര്‍ത്തനരീതികളും ബൂത്തുകളിലെ ക്രമീകരണങ്ങളും വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമേരി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെലന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധി യമുന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പ്രതിനിധി ഡയാന രച്ചു, പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ഹെന്‍ഡ്രി, നിജ അനില്‍, പ്രീതാ സുരേഷ്, ആരതി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അനീസ, എംഎൽ എസ് പി രശ്മി, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നീണ്ടകര പഞ്ചായത്തിലെ 13 പോളിയോ ബൂത്തുകളിലായി 717 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെ അടുത്തുള്ള പോളിയോ ബൂത്തിലെത്തിച്ച് തുള്ളിമരുന്ന് നല്‍കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.