Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preserving Religious Harmony And Pluralism

America

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ട​ന ഗാ​ർ​ല​ൻ​ഡി​ൽ യോഗം സംഘടിപ്പിച്ചു

ഡാ​ള​സ് ( ഗാ​ർ​ല​ൻ​ഡ്): കേ​ര​ള​ത്തി​ന്‍റെ മ​ഹ​ത്താ​യ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​വും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് ഓ​രോ മ​ല​യാ​ളി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും, ജാ​തി-​മ​ത വേ​ർ​തി​രി​വു​ക​ൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​ത്വ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ൻ പു​തി​യ ത​ല​മു​റ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും കോ​ള​മി​സ്റ്റു​മാ​യ പോ​ൾ സ​ക്ക​റി​യ പറഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ല​ൻ​ഡി​ലെ KAD / ICEC സെ​ന്‍ററി​ൽ ഒ​ക്ടോ​ബ​ർ 18 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​ന്റെ മാ​ത്രം സം​ഭാ​വ​ന​യ​ല്ലെ​ന്നും ഹി​ന്ദു​ക്ക​ളും മു​സ്ലീ​ങ്ങ​ളും ക്രി​സ്ത്യാ​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും സൗ​ഹാ​ർ​ദ​വു​മാ​ണ് ന​മ്മു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ടി​ത്ത​റ.

സ്ഥാ​പ​ന​ങ്ങ​ളി​ലോ വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലോ മ​നു​ഷ്യ​രെ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്റെ​യും പേ​രി​ൽ വേ​ർ​തി​രി​ക്കു​ന്ന​ത് ദുഃ​ഖ​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്. ഒ​രു വ്യ​ക്തി​യു​ടെ​യോ സ്ഥാ​പ​ന​ത്തി​ന്‍റെയേ പേ​രി​ൽ മ​ത​പ​ര​മാ​യ വി​ല​ക്കു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് കേ​ര​ളം കൈ​വ​രി​ച്ച സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ച്ചു നി​ർ​ത്തു​ന്ന​ത് 'മ​ല​യാ​ളി' എ​ന്ന പൊ​തു സ്വ​ത്വ​മാ​ണ്. പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​സ്തൃ​ത​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം.​ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളു​ടെ ഉ​ള്ളി​ൽ​പ്പോ​ലും മ​ത​പ​ര​വും ജാ​തീ​യ​വു​മാ​യ വേ​ർ​തി​രി​വു​ക​ൾ ക​ട​ന്നു​കൂ​ടു​ന്നു​ണ്ടോ എ​ന്ന് ഓ​രോ​രു​ത്ത​രും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.

പു​തി​യ ത​ല​മു​റ ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക് അ​പ്പു​റം മ​നു​ഷ്യ​രെ അ​വ​രു​ടെ ക​ഴി​വു​ക​ളു​ടെ​യും സ്വ​ഭാ​വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്താ​ൻ ത​യ്യാ​റാ​കു​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. മ​ത​ത്തെ അ​ധി​കാ​ര​ത്തി​നോ ഭി​ന്ന​ത​യ്ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത​ക​ളെ പു​തി​യ ത​ല​മു​റ തി​രി​ച്ച​റി​യ​ണം. ​സ്വ​ന്തം വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും ബ​ഹു​മാ​നി​ക്കാ​ൻ സാ​ധി​ക്ക​ണം. വ​രും​ത​ല​മു​റ​യ്ക്ക് ഭാ​ഷ​യും സം​സ്കാ​ര​വും കൈ​മാ​റു​ന്ന​തി​നൊ​പ്പം പ​ര​സ്പ​ര ബ​ഹു​മാ​നം, മ​ത​സൗ​ഹാ​ർ​ദം, മ​നു​ഷ്യ​സ്നേ​ഹം എ​ന്നീ മൂ​ല്യ​ങ്ങ​ൾ കൂ​ടി പ​ക​ർ​ന്നു​ന​ൽ​കാ​ൻ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്തു.​തു​ട​ർ​ന്ന് സ​ദ​സിൽ നി​ന്നും ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു സ​മു​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കി.

അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​ഹി​ത്യ​കാ​രി മീ​നു എ​ലി​സ​ബേ​ത് പോ​ൾ സ​ക്ക​റി​യ​യെ സ​ദസി​നു പ​രി​ച​യ​പ്പെ​ടു​ത്തി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

മു​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ചെ​റി​യാ​ൻ ചൂ​ര​നാ​ട്‌ , പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ , ICEC സെ​ക്ര​ട്ട​റി ഷി​ജു കൈ​നി​ക്ക​ര ,മ​റ്റു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ , പീ​റ്റ​ർ നെ​റ്റോ ,രാ​ജ​ൻ ഐ​സ​ക് , ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ , കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഗാ​ർ​ലാ​ൻ​ഡ് സി​റ്റി സീ​നി​യ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം പി.​സി. മാ​ത്യു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ര് സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up