Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : President Of India

ബി​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​ര്: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ‌​ഹി: വി​വി​ധ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം ത​ള്ളി​യ​തി​നൊ​പ്പം ത​ന്നെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഉ​യ​ർ​ത്തി​യ​ത്.

ബി​ൽ വ​ന്നാ​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും നി​യ​മ​സ​ഭ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും ച​ർ​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ആ​ശ​യ​വി​നി​മ​യം ഇ​ല്ലാ​തെ പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. ഗ​വ​ർ​ണ​ർ സാ​ധാ​ര​ണ മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വേ​ച​നാ​ധി​കാ​രം എ​ന്തി​നൊ​ക്കെ ഉ​പ​യോ​ഗി​ക്കാം എ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്.

ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കാ​ത്ത ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ഷ്ട്ര​പ​തി​ക്ക് ഈ ​ബി​ല്ല് അ​യ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു വെ​ക്കാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഇ​ല്ല. സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്നും ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​മാ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ കേ​സി​ൽ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യെ​ത്തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സു​പ്രീം കോ​ട​തി​യോ​ട് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക വി​ധി വ​രു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 143 പ്ര​കാ​രം കോ​ട​തി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ രാ​ഷ്ട്ര​പ​തി, "ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 200 പ്ര​കാ​രം ഒ​രു ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ മ​ന്ത്രി​സ​ഭ ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ത്തി​ന് ഗ​വ​ർ​ണ​ർ ബാ​ധ്യ​സ്ഥ​നാ​ണോ?' എ​ന്ന് ചോ​ദി​ച്ചി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 361 ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​യോ ഗ​വ​ർ​ണ​റോ ഔ​ദ്യോ​ഗി​ക അ​ധി​കാ​ര​ങ്ങ​ളു​ടെ​യും ക​ട​മ​ക​ളു​ടെ​യും വി​നി​യോ​ഗ​ത്തി​ന് ഒ​രു കോ​ട​തി​ക്കും ഉ​ത്ത​രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, ജ​സ്റ്റീ​സ് പി.​എ​സ്.​ന​ര​സിം​ഹ, ജ​സ്റ്റീ​സ് എ. ​എ​സ്. ച​ന്ദൂ​ർ​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ജ​ഡ്ജി​മാ​ർ.

Latest News

Corehub Up