Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PresidentialPalace

യെ​മ​നിൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​നു​ നേ​രേ മി​സൈ​ൽ ആ​ക്ര​മ​ണം; ര​ണ്ടു മ​ര​ണം

ഏ​​​​ഡ​​​​ൻ: തെ​​​ക്ക​​​ൻ യെ​​​​മ​​​​നി​​​​ലെ തു​​​​റ​​​​മു​​​​ഖ​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഏ​​​​ഡ​​​​നി​​​​ലെ പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു​​​​നേ​​​​രേ ഹൂ​​​​തി വി​​​​മ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​ ഡോ. ​​​ഷാ​​​യ അ​​​ൽ സി​​​ന്ദാ​​​നി​​​യു​​​ടെ ര​​​​ണ്ട് സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട യെ​​​​മ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ഏ​​​​ഡ​​​​നി​​​​ലെ അ​​​​ൽ മാ​​​​ഷീ​​​​ഖ് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു​​​​നേ​​​​രേ​​​​യാ​​​​ണ് അ​​​​ഞ്ച് ബാ​​​​ലിസ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ പ​​​​തി​​​​ച്ച​​​​ത്. ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​യും​ മ​​​​റ്റു മ​​​​ന്ത്രി​​​​മാ​​​​രും ര​​​​ക്ഷ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും നി​​​​ര​​​​വ​​​​ധി​​​ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യി ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ മ​​​​ന്ത്രി മൊ​​​​വാ​​​​മ്മ​​​​ർ അ​​​​ൽ ഇ​​​​ര്യാ​​​​നി അ​​​​റി​​​​യി​​​​ച്ചു. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​സേ​​​​ന​​​​യാ​​​​ണ് യെ​​​​മ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

സൗ​​​​ദി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സൈ​​​​നി​​​​ക ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ആ​​​​സ്ഥാ​​​​ന​​​​വും ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​ക​​​​ളു​​​​മാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​തെ​​​​ന്നാ​​​​ണ് ഹൂ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട്.

യെ​​​​മ​​​​നി​​​​ലെ ഹൂ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഖ്യ​​​​സേ​​​​ന ന​​​​ട​​​​ത്തു​​​​ന്ന വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഹൂ​​​​തി​​​​ക​​​​ൾ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ, എ​​​​ണ്ണ-​​​​വാ​​​​ത​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ, സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ നേ​​​​രേ​​​​യും മി​​​​സൈ​​​​ൽ, ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ക്കു​​​​ നേ​​​​രേ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഹൂ​​​​തി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ യു​​​​എ​​​​ൻ ര​​​​ക്ഷാ​​​​സ​​​​മി​​​​തി ശ​​​​ക്ത​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ച്ചു. യെ​​​​മ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ആ​​​​യു​​​​ധ ഉ​​​​പ​​​​രോ​​​​ധം എ​​​​ല്ലാ അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​മാ​​​​ധാ​​​​നം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ര​​​​ക്ഷാ​​​​സ​​​​മി​​​​തി ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

Latest News

Corehub Up