Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Presiding Officer

പാട്ടിലലിഞ്ഞ് വോട്ടുഡ്യൂട്ടി

തൃ​​​ശൂ​​​ർ: ഇ​​​ല​​​ക്‌​​​ഷ​​​ൻ ഡ്യൂ​​​ട്ടി​​​യു​​​ടെ പി​​​രി​​​മു​​​റു​​​ക്ക​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മേ​​​കി പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ നാ​​​ട​​​ൻ​​​പാ​​​ട്ട്.

വി​​​ആ​​​ർ പു​​​രം എ​​​ച്ച്എ​​​സ്എ​​​സ് കൊ​​​മേ​​​ഴ്സ് അ​​​ധ്യാ​​​പ​​​ക​​​ൻ എ.​​​വി. വി​​​ജീ​​​ഷ് ലാ​​​ലാ​​​ണ് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​ർ​​​ക്കാ​​​യി ടെ​​​ൻ​​​ഷ​​​ൻ ഫ്രീ ​​​പാ​​​ട്ട് പാ​​​ടി​​​യ​​​ത്. പാ​​​ടു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യം കൂ​​​ടെ​​​യു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യ ഹീ​​​ര ത​​​ച്ചോ​​​ത്ത്, അ​​​ന്പി​​​ളി, നി​​​ജ എ​​​ന്നി​​​വ​​​ർ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദൃ​​​ശ്യം പി​​​ന്നീ​​​ടു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ഇ​​​ല​​​ക്ഷ​​​ൻ മൂ​​​ഡ് പാ​​​ട്ട് വൈ​​​ബാ​​​യി. വി​​​ജീ​​​ഷ് ലാ​​​ലി​​​ന്‍റെ പാ​​​ട്ടു​​​മാ​​​ത്ര​​​മ​​​ല്ല, ഒ​​​രു​​​മി​​​ച്ചു​​​ള്ള ജോ​​​ലി​​​യും ടെ​​​ൻ​​​ഷ​​​ൻ ഫ്രീ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ ക​​​രി​​​ന്ത​​​ല​​​ക്കൂ​​​ട്ടം നാ​​​ട​​​ൻ​​​പാ​​​ട്ട് സം​​​ഘ​​​ത്തി​​​ലെ ക​​​ലാ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു വി​​​ജീ​​​ഷ് ലാ​​​ൽ.

വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞ് സാ​​​മ​​​ഗ്രി​​​ക​​​ൾ പാ​​​ക്ക് ചെ​​​യ്ത് സ്കൂ​​​ളി​​​ലെ മ​​​റ്റു ബൂ​​​ത്തു​​​ക​​​ളി​​​ൽ ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു പാ​​​ട്ട്. പാ​​​ലോം പാ​​​ലോം ന​​​ല്ല ന​​​ട​​​പ്പാ​​​ലം, പ​​​റ​​​ന്നു​​​പ​​​റ​​​ന്നു​​​പ​​​റ​​​ന്നു ചെ​​​ല്ലാ​​​ൻ പ​​​റ്റാ​​​ത്ത കാ​​​ടു​​​ക​​​ളി​​​ൽ എ​​​ന്നീ പാ​​​ട്ടു​​​ക​​​ളാ​​​ണു പാ​​​ടി​​​യ​​​ത്.
പാ​​​ടി​​​ക്ക​​​ഴി​​​ഞ്ഞ​​​തും മ​​​റ്റു​​​ള്ള​​​വ​​​രും എ​​​ത്തി. രാ​​​ത്രി എ​​​ട്ടോ​​​ടെ​​​യാ​​​ണ് സം​​​ഘം വോ​​​ട്ടെ​​​ടു​​​പ്പു​​​കേ​​​ന്ദ്രം വി​​​ട്ട​​​ത്.

Latest News

Corehub Up