Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press Club

Idukki

വ​ര്‍​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷ​വു​മാ​യി ഇ​ടു​ക്കി പ്ര​സ് ക്ല​ബ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ക്ല​ബ്ബി​ന്‍റെ "ഒ​ന്നി​ച്ചോ​ണം 2കെ26'-ന്‍റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി. ചീ​ഫ് വി​പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ഷീ​ല സ്റ്റീ​ഫ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ പ്ര​ഫ.​ എം.​ജെ.​ ജേ​ക്ക​ബ്, തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം​കു​ട്ടി, മ​ഹാ​റാ​ണി വെ​ഡ്ഡിം​ഗ് ക​ള​ക്‌ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​എ.​ റി​യാ​സ്, കാ​ഡ്‌​സ് പി​സി​എ​ല്‍ ചെ​യ​ര്‍​മാ​നും പ്ര​വാ​സി​യു​മാ​യ ജീ​സ്‌​ വേ​ലം​കു​ന്നേ​ല്‍, ബി​എം​എ​ച്ച് ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് എ​ജി​എം ഗോ​കു​ല്‍ നാ​രാ​യ​ണ​ന്‍​കു​ട്ടി, അ​ക്ഷ​യ കേ​റ്റ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​ജ​ന്‍, വി​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ എ​ലൈ​സ് സി​എം​സി, ഗോ​കു​ലം ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​കെ.​ പു​ഷ്പാം​ഗ​ദ​ന്‍, കെ​ടി​ജി​എ തൊ​ടു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ന​സ് പി.​ അ​സീ​സ്, മു​സ്‌ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം.​ സ​ലിം, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, സി​പി​എം തൊ​ടു​പു​ഴ ഈ​സ്റ്റ് ഏ​രി​യാ സെ​ക്ര​ട്ട​റി ലി​നു ജോ​സ്, ല​യ​ണ്‍​സ് ക്ല​ബ് റീ​ജ​ണൽ ചെ​യ​ര്‍​മാ​ന്‍ സി.​സി. അ​നി​ല്‍​കു​മാ​ര്‍, ഇ​ടു​ക്കി പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ല്‍, ട്ര​ഷ​റ​ര്‍ ആ​ല്‍​വി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സി​ന്‍​ഡി​ക്കറ്റ് മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ല്‍ അ​സ്ഹ​ര്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എം.​ മി​ജാ​സ്, അ​ക്ഷ​യ രാ​ജ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.​ പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ല​ത്തീ​ഫ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ല്‍ സ​ഹാ​യി, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി.​വി.​ ന​ന്ദു, ഷി​യാ​മി, അ​നീ​ഷ് ടോം, ​എ​ന്‍.​വി.​ വൈ​ശാ​ഖ്, മു​ന്‍ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ സ്വ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

District News

മലപ്പുറം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് സംസാരിച്ചു

മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ നിയുക്ത എം.എൽ.എ ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് സംസാരിച്ചു. നിലവിലുള്ള വികസന മുരടിപ്പ് അവസാനിപ്പിച്ച് സമഗ്രമായ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാവരുമായും സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി വികസന പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിക്കാൻ വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ഉടൻ വിളിച്ചുചേർക്കും. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിലമ്പൂരിന്റെ വികസനത്തിന് അനിവാര്യമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾക്കും മുൻഗണന നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുക എന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up