Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Of Factamfos Reduced

Alappuzha

ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കു​റ​ച്ചു; പു​ലി​വാ​ലുപി​ടി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍

എ​ട​ത്വ: ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കു​റ​ച്ച​തോ​ടെ പു​ലി​വാ​ൽ പി​ടി​ച്ച് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍. പ​ഴ​യ വി​ല​യ്ക്ക് വാ​ങ്ങി​യ ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കു​റ​ച്ചാ​ല്‍ ക​ന​ത്ത ന​ഷ്ടം നേ​രി​ടു​മെ​ന്ന് ഭ​ര​ണ സ​മ​തി​ക​ള്‍.

എ​ല്ലാ വ​ര്‍​ഷ​വും കൃ​ഷി​സീ​സ​ണി​ല്‍ ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ഇ​ത​റി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് സം​ഘ​ങ്ങ​ള്‍ വ​ളം സ്റ്റോ​ക്ക് ചെ​യ്യു​ന്ന​ത്. ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍ മാ​സ​മാ​യി​ട്ടും വി​ലവ്യ​ത്യാ​സം ഇ​ല്ലാ​ഞ്ഞ​തി​നാ​ല്‍ സം​ഘ​ങ്ങ​ള്‍ വ​ളം ആ​വ​ശ്യ​ത്തി​ന് വാ​ങ്ങി ഗോ​ഡൗ​ണി​ല്‍ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്നു. എ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ വ​ള​ത്തി​നും എ​ഫ്എ​സി​റ്റി​ക്ക് മു​ന്‍​കൂ​റാ​യി പ​ണം അ​ട​യ്ക്കു​ക​യാ​ണ് പ​തി​വ്.

പ​ണം മു​ന്‍​കൂ​റാ​യി അ​ട​ച്ചാ​ണ് ഫാ​ക്ടം​ഫോ​ക്‌​സ് സ്റ്റോ​ക്ക് ചെ​യ്ത​ത്. വ​ളം എ​ത്തി​യ​തി​നുശേ​ഷ​മാ​ണ് മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ഫാ​ക്ടം​ഫോ​സി​ന്‍റെ വി​ല 2150 രൂ​പ​യി​ല്‍നി​ന്നും 1850 രൂ​പ​യാ​യി കു​റ​ച്ച​ത്. ഇ​തോ​ടെ പു​തു​ക്കി​യ വി​ല​യി​ല്‍ കൊ​ടു​ക്കാ​ന്‍ സം​ഘ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​താ​രാ​യി​ക്കു​ക​യാ​ണ്. പ​ല സം​ഘ​ങ്ങ​ളി​ലും 100 ചാ​ക്കു​ക​ള്‍ ഇ​പ്പോ​ഴും സ്റ്റോ​ക്കു​ണ്ട്.

പു​തി​യ വി​ല​യി​ല്‍ വി​റ്റാ​ല്‍ ഒ​രു ചാ​ക്കി​ന് 300 രൂ​പ​യു​ടെ ന​ഷ്ടം സ​ഹി​ക്കേ​ണ്ടിവ​രും. 100 ചാ​ക്ക് സ്റ്റോ​ക്കു​ള്ള ഒ​രു സം​ഘ​ത്തി​ന് 30,000 രൂ​പ ന​ഷ്ടം സ​ഹി​ക്കേ​ണ്ടിവ​രു​ന്ന​താ​യി ഭ​ര​ണസ​മി​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​ഷ്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ സം​ഘ​ങ്ങ​ള്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് കൊ​ടു​പ്പു​ന്ന സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റ് എം.​വി. ത​ങ്ക​ച്ച​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up