Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PriceUP

ഉത്പാദനം കുറഞ്ഞു; റബർ വില ഉയർന്നു

കോ​ട്ട​യം: പ്ര​തി​കൂ​ല​കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ റ​ബ​ര്‍ ഷീ​റ്റി​ന്‍റെ ആ​ഭ്യ​ന്ത​ര വി​ല​യി​ല്‍ വീ​ണ്ടും ഉ​ണ​ര്‍വ്.

ഇ​ന്ന​ലെ ആ​ര്‍എ​സ്എ​സ് നാ​ലി​ന് 287 രൂ​പ​യ്ക്കു വ്യാ​പാ​രം ന​ട​ന്നു. റ​ബ​ര്‍ പാ​ല്‍ വി​ല 298 രൂ​പ​യ്ക്കു വ​രെ ക​ഴി​ഞ്ഞ​ദി​വ​സം ക​ച്ച​വ​ടം ന​ട​ന്നി​രു​ന്നു.

ഇ​ന്ന​ലെ മാ​ര്‍ക്ക​റ്റി​ല്‍ ആ​വ​ശ്യ​ത്തി​നു ഷീ​റ്റോ ലാ​റ്റ​ക്‌​സോ ല​ഭി​ച്ചി​ല്ലെ​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. പ​ശ്ചി​മേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ര്‍ഷ​ങ്ങ​ള്‍ മൂലം ക​ട​ല്‍മാ​ര്‍ഗ​മു​ള്ള ച​ര​ക്കു​നീ​ക്കം പൂ​ര്‍വ​സ്ഥി​തി​യി​ലാ​കാ​ന്‍ വൈ​കു​ന്ന​താ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​ക്ക് ഉ​ണ​ര്‍വ് ന​ല്‍കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര മാ​ര്‍ക്ക​റ്റി​ല്‍നി​ന്നു ലാ​റ്റ​ക്‌​സ് വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഏ​താ​നും ക​മ്പ​നി​ക​ള്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ല്‍ ഷീ​റ്റ് വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ് നേ​രി​ട്ട​പ്പോ​ഴും ആ​ഭ്യ​ന്ത​ര വി​പ​ണി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up