Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prices Decreased

കാന്‍സര്‍ മരുന്നുകൾക്ക് വില കുറഞ്ഞു

ന്യൂ​ഡ​ല്‍ഹി: വി​വി​ധ കാ​ന്‍സ​ര്‍ ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ പു​തു​ക്കി​യ പ​ര​മാ​വ​ധി ചി​ല്ല​റ വി​ല്പ​ന​വി​ല (എം​ആ​ര്‍പി) ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ലാ​യി.

വി​ദ​ഗ്ധസ​മി​തി​യു​ടെ ശി​പാ​ര്‍ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ് വ​കു​പ്പി​ന്‍റെ ദേ​ശീ​യ ഔ​ഷ​ധ വി​ല​നി​ര്‍ണ​യ അ​ഥോ​റി​റ്റി​യാ​ണ് (എ​ന്‍പി​പി​എ) 137 കാ​ന്‍സ​ര്‍ ചി​കി​ത്സാ ​മ​രു​ന്നു​ക​ളു​ടെ എം​ആ​ര്‍പി പു​തു​ക്കി നി​ശ്ച​യി​ച്ച​ത്.

679 ബ്രാ​ന്‍ഡു​ക​ളു​ടെ വി​ല 50 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ര്‍ 17ന് ​കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍ത്ത് സ​ര്‍വീ​സ​സ് (ഡി​ജി​എ​ച്ച്എ​സ്) ആ​ണ് ഇ​തി​നാ​യി വി​ദ​ഗ്ധ സ​മി​തി രൂ​പവത്കരിച്ചത്.

കാ​ന്‍സ​ര്‍ ചി​കി​ത്സ​ക​ള്‍ക്കാ​യി​ട്ടു​ള്ള 1,364 മ​രു​ന്ന് സം​യു​ക്ത​ങ്ങ​ള്‍ അ​ട​ങ്ങി​യ 85 ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​ക​ളു​ടെ 121 മ​രു​ന്നു​ക​ളാ​ണ് 2026 ന​വം​ബ​ര്‍ എ​ട്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പു​തു​ക്കി​യ എം​ആ​ര്‍പി റി​പ്പോ​ര്‍ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

എം​ആ​ര്‍പി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​ക്കു​റ​വ് 96.45 ശ​ത​മാ​ന​മാ​ണ്. വി​ല​ക്കു​റ​വി​ന്‍റെ ഫ​ല​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം 3,540.38 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​രു​ന്ന് പാ​ക്ക​റ്റി​ല്‍ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന പു​തു​ക്കി​യ എം​ആ​ര്‍പി പ​രി​ശോ​ധി​ക്കാം. അ​ല്ലെ​ങ്കി​ല്‍ ഫാ​ര്‍മ സ​ഹി ദാം ​മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യോ എ​ന്‍പി​പി​എ വെ​ബ്‌​സൈ​റ്റ് (nppa.gov.in) വ​ഴി​യോ മ​രു​ന്നു​ക​ളു​ടെ വി​ല സ്ഥി​രീ​ക​രി​ക്കാം.

കെ​മി​സ്റ്റി​നോ ആ​ശു​പ​ത്രി ഫാ​ര്‍മ​സി​ക്കോ പു​തു​ക്കി​യ എം​ആ​ര്‍പി​യേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി വി​ല ഈ​ടാ​ക്കാ​ന്‍ ക​ഴി​യി​ല്ല.

പരാതികൾ അറിയിക്കാം

കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്ക് അധി​ക​ തു​ക ഈ​ടാ​ക്കു​ന്ന​തു​മാ​യും വി​ല​നി​ര്‍​ണ​യ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ള്‍ ഫാ​ര്‍​മ ജ​ന്‍ സ​മാ​ധാ​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ 1800-111-255 എ​ന്ന എ​ന്‍​പി​പി​എ ഹെ​ല്‍​പ്‌​ലൈ​ൻ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Latest News

Corehub Up