Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prices Of Onions

Kottayam

അ​​ടു​​ക്ക​​ള ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്നു ; സ​​വാ​​ള, ഉ​​ള്ളി, മു​​ട്ട വി​​ല കു​​തി​​ച്ചുയർന്നു

കോ​​ട്ട​​യം: ഉ​​ള്ളി​​യു​​ടെ​​യും സ​​വാ​​ള​​യു​​ടെ​​യും വി​​ല കേ​​ട്ടാ​​ല്‍ ശ​​രി​​ക്കും ക​​ര​​യു​​ന്ന അ​​വ​​സ്ഥ​​യാ​​യി. ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ ചു​​വ​​ന്നു​​ള്ളി വി​​ല​​യി​​ല്‍ ഇ​​ര​​ട്ടി​​യി​​ല​​ധി​​കം വ​​ര്‍​ധ​​ന​​യാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. സ​​വാ​​ള, വെ​​ളു​​ത്തു​​ള്ളി​​വി​​ല​​യും ഉ​​യ​​രു​​ക​​യാ​​ണ്. ചു​​വ​​ന്നു​​ള്ളി​​യു​​ടെ വി​​ല​​യാ​​ണ് ശ​​ര​​വേ​​ഗ​​ത്തി​​ല്‍ കു​​തി​​ക്കു​​ന്ന​​ത്.

സെ​​പ്റ്റം​​ബ​​ര്‍ മാ​​സ​​ത്തി​​ല്‍ ഓ​​ണ​​ക്കാ​​ല​​ത്ത് കി​​ലോ 60 -70 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് പ​​ല​​യി​​ട​​ത്തും ഇ​​പ്പോ​​ള്‍ 140 -150 രൂ​​പ​​വ​​രെ​​യെ​​ത്തി. പ​​ല​​രും 250, 500 ഗ്രാം ​​ചു​​വ​​ന്നു​​ള്ളി​​യാ​​ണു വാ​​ങ്ങു​​ന്ന​​ത്.​​അ​​ര​​ക്കി​​ലോ​​യ്ക്ക് 75 രൂ​​പ​​വ രെ ​​ന​​ല്‍​കേ​​ണ്ടി​​വ​​രു​​ന്നു.

സ​​വാ​​ള​​യു​​ടെ വി​​ല 25-40 ല്‍​നി​​ന്ന് 60-70 രൂ​​പ​​യാ​​യി. വെ​​ളു​​ത്തു​​ള്ളി കി​​ലോ​​യ്ക്ക് 250- 280 രൂ​​പ വ​​രെ വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. പൊ​​ള്ളാ​​ച്ചി മേ​​ഖ​​ല​​യി​​ല്‍​നി​​ന്നാ​​ണ് സാ​​ധാ​​ര​​ണ​​യാ​​യി കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഉ​​ള്ളി എ​​ത്തു​​ന്ന​​ത്. അ​​വി​​ടെ മ​​ഴ ശ​​ക്ത​​മാ​​കു​​ക​​യും വി​​ള​​വെ​​ടു​​പ്പി​​നെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണ് തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

ഓ​​ണ​​ക്കാ​​ലം മു​​ത​​ല്‍​ത​​ന്നെ ചു​​വ​​ന്നു​​ള്ളി​​യും സ​​വാ​​ള​​യും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ല്‍​നി​​ന്ന് ആ​​വ​​ശ്യ​​ത്തി​​ന് എ​​ത്തി​​ക്കു​​മെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​ത് ഓ​​ണ​​ക്കാ​​ല​​ത്തോ​​ടെ അ​​വ​​സാ​​നി​​ച്ച മ​​ട്ടാ​​ണ്.

സ​​വാ​​ള​​യ്ക്കും ഉ​​ള്ളി​​ക്കും പു​​റ​​മേ ചി​​ല​​യി​​നം പ​​ച്ച​​ക്ക​​റി​​ക​​ള്‍​ക്കും വി​​ല വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​ര​​റ്റ്, പ​​യ​​ര്‍, ബീ​​ന്‍​സ്,മു​​ര​​ങ്ങി​​ക്ക എ​​ന്നി​​വ​​യു​​ടെ വി​​ല​​യാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. ഇ​​തോ​​ടെ കു​​ടും​​ബ ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്ന അ​​വ​​സ്ഥ​​യി​​ലാ​​ണ്.

അ​​രി​​യു​​ടെ വി​​ല​​യും കു​​തി​​ക്കു​​ക​​യാ​​ണ്. പൊ​​ന്നി​​യു​​ടെ ചി​​ല്ല​​റ വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 86 രൂ​​പ​​യാ​​യി. ഒ​​രു​​മാ​​സ​​ത്തി​​നി​​ടെ 20 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. വ​​ട​​ക്ക​​ന്‍ കേ​​ര​​ള​​ത്തി​​ല്‍ കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന മ​​റ്റൊ​​രു അ​​രി​​യി​​ന​​മാ​​യ കു​​റു​​വ​​യ്ക്കും വി​​ല വ​​ര്‍​ധി​​ച്ചി​​ട്ടു​​ണ്ട്. കി​​ലോ​​ഗ്രാ​​മി​​ന് 46 രൂ​​പ​​യി​​ല്‍ നി​​ന്ന് 55 രൂ​​പ​​യാ​​യാ​​ണ് കൂ​​ടി​​യ​​ത്. ജ​​യ അ​​രി​​യ്ക്കു 42 രൂ​​പ​​യി​​ല്‍ നി​​ന്ന് 50 രൂ​​പ​​യാ​​യാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. ബി​​രി​​യാ​​ണി അ​​രി​​ക്കും വി​​ല കൂ​​ടി​​യ​​താ​​യി ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്നു.

പ​​ഞ്ച​​സാ​​ര വി​​ല​​യി​​ല്‍ അ​​ഞ്ചു​​രൂ​​പ​​യു​​ടെ വ​​ര്‍​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യ​​ത്. കി​​ലോ​​ഗ്രാ​​മി​​ന് 60 രൂ​​പ​​യി​​ല്‍ നി​​ന്ന് 65 രൂ​​പ​​യാ​​യാ​​ണ് വ​​ര്‍​ധി​​ച്ച​​ത്.ക​​രി​​ഞ്ച​​ന്ത​​യും പൂ​​ഴ്ത്തി​​വ​​യ്പും ത​​ട​​യാ​​ന്‍ അ​​രി​​യു​​ടെ​​യും നെ​​ല്ലി​​ന്‍റെ​​യും സ്റ്റോ​​ക്ക് ഓ​​രോ ആ​​ഴ്ച​​യും വെ​​ളി​​പ്പെ​​ടു​​ത്താ​​ന്‍ കേ​​ന്ദ്ര ഭ​​ക്ഷ്യ​​മ​​ന്ത്രാ​​ല​​യം രാ​​ജ്യ​​ത്തെ വ്യാ​​പാ​​രി​​ക​​ളോ​​ട് നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.ആ​​ന്ധ്ര​​യി​​ലെ​​യും മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ​​യും പ്ര​​ള​​യ​​മാ​​ണ് പൊ​​ന്നി അ​​രി​​യു​​ടെ വി​​ല വ​​ര്‍​ധ​​ന​​യ്ക്ക് കാ​​ര​​ണ​​മെ​​ന്നാ​​ണ് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്ന​​ത്.

തു​​വ​​ര​​പ്പ​​രി​​പ്പി​​നു 170 രൂ​​പ​​യും സാ​​ധാ​​ര​​ണ പ​​രി​​പ്പി​​ന് 70 രൂ​​പ​​യു​​മാ​​ണ്. ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ര​​ണ്ടു പ്രാ​​വ​​ശ്യ​​മാ​​യി 12 രൂ​​പ വ​​ര്‍​ധി​​ച്ച് ഉ​​ഴു​​ന്നി​​ന്‍റെ മൊ​​ത്ത​​വി​​ല 138 ആ​​യി ഉ​​യ​​ര്‍​ന്നു. ചി​​ല്ല​​റ​​വി​​ല 150 രൂ​​പ​​യാ​​ണ്. മു​​ള​​കി​​നു 230ല്‍​നി​​ന്ന് 360 രൂ​​പ​​യാ​​യും മ​​ഞ്ഞ​​ള്‍ വി​​ല 180ല്‍​നി​​ന്ന് 300 രൂ​​പ​​യാ​​യും ഉ​​യ​​ര്‍​ന്നു. ക​​ട​​ല​​യ്ക്ക് 10 രൂ​​പ വ​​ര്‍​ധി​​ച്ചു 95 രൂ​​പ​​യാ​​യി.

മുട്ടൻവിലയിൽ മു​​ട്ട​​ 

കോ​​ട്ട​​യം: കോ​​ഴി, താ​​റാ​​വ് മു​​ട്ട​​ക​​ളു​​ടെ വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ മു​​ട്ട​​യ്ക്ക് ര​​ണ്ടു മു​​ത​​ല്‍ മൂ​​ന്ന് രൂ​​പ വ​​രെ​​യാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. നി​​ല​​വി​​ല്‍ ഒ​​രു കോ​​ഴി​​മു​​ട്ട​​യ്ക്ക് 9.50 രൂ​​പ​​യും താ​​റാ​​വ് മു​​ട്ട​​യ്ക്ക് 18 രൂ​​പ​​വ​​രെ​​യു​​മാ​​ണ് ജി​​ല്ല​​യു​​ടെ വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ല്‍ ഈ​​ടാ​​ക്കു​​ന്ന​​ത്. നാ​​ട​​ന്‍ കോ​​ഴി​​മു​​ട്ട​​യ്ക്കു വി​​ല 10 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ്.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ല ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്ന് ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. ര​​ണ്ടാ​​ഴ്ച മു​​മ്പ് കോ​​ഴി​​മു​​ട്ട​​യ്ക്ക് 7.50 രൂ​​പ​​യും താ​​റാ​​വി​​നു 15 രൂ​​പ​​യു​​മാ​​യി​​രു​​ന്നു വി​​ല.
ക്രി​​സ്മ​​സ്, പു​​തു​​വ​​ത്സ​​ര ആ​​ഘോ​​ഷ​​ങ്ങ​​ള്‍ മു​​ന്നി​​ല്‍​ക്ക​​ണ്ട് കേ​​ക്ക് നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി വ്യാ​​പ​​ക​​മാ​​യി മു​​ട്ട വാ​​ങ്ങി സം​​ഭ​​രി​​ക്കു​​ന്ന​​ത് വി​​ല വ​​ര്‍​ധ​​ന​​യ്ക്കു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.
ഉ​​ത്സ​​വ സീ​​സ​​ണി​​ല്‍ മു​​ട്ട​​യു​​ടെ ആ​​വ​​ശ്യ​​ക​​ത ഇ​​നി​​യും ഉ​​യ​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ വി​​ല കു​​റ​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. കോ​​ഴി, താ​​റാ​​വ് തീ​​റ്റ​​വി​​ല വ​​ര്‍​ധി​​ച്ച​​തും മു​​ട്ട​​വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യും പ്ര​​തി​​സ​​ന്ധി​​യി​​ല്‍

നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​വ​​ശ്യ വ​​സ്തു​​ക്ക​​ളു​​ടെ​​യും വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ ഹോ​​ട്ട​​ല്‍, ബേ​​ക്ക​​റി മേ​​ഖ​​ല​​യും ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. പാ​​ച​​ക വാ​​ത​​ക വി​​ല വ​​ര്‍​ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഹോ​​ട്ട​​ലു​​ക​​ളി​​ലും ബേ​​ക്ക​​റി​​ക​​ളി​​ലും കൂ​​ടു​​ത​​ലാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സ​​വാ​​ള, മു​​ട്ട, പ​​ഞ്ച​​സാ​​ര, എ​​ന്നി​​വ​​യു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​ണ് മേ​​ഖ​​ല​​യ്ക്കു വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്ന​​ത്.

ബേ​​ക്ക​​റി​​ക​​ളി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന ഒ​​ട്ടു​​മി​​ക്ക പ​​ല​​ഹാ​​ര​​ങ്ങ​​ള്‍​ക്കും മു​​ട്ട​​യും പ​​ഞ്ച​​സാ​​ര​​യും ധാ​​രാ​​ള​​മാ​​യി ആ​​വ​​ശ്യ​​മു​​ണ്ട്. മു​​ട്ട​​യു​​ടെ​​യും സ​​വാ​​ള​​യു​​ടെ​​യും വി​​ല ഉ​​യ​​രു​​ന്ന​​തു സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ആ​​ശ്ര​​യ​​മാ​​യ ത​​ട്ടു​​ക​​ട​​ക​​ള്‍​ക്കും തി​​രി​​ച്ച​​ടി​​യാ​​ണ്.

അ​​തേ​​സ​​മ​​യം പാ​​ച​​ക​​വാ​​ത​​ക​​ത്തി​​നും അ​​വ​​ശ്യ വ​​സ്തു​​ക്ക​​ള്‍​ക്കും വി​​ല കു​​ത്ത​​നെ കൂ​​ടി​​യെ​​ങ്കി​​ലും ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല ആ​​നു​​പാ​​തി​​ക​​മാ​​യി വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഹോ​​ട്ട​​ല്‍, ബേ​​ക്ക​​റി ഉ​​ട​​മ​​ക​​ള്‍. ഇ​​ട​​യ്ക്കി​​ടെ ഭ​​ക്ഷ​​ണ​​വി​​ല വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​ത് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ കു​​റ​​യാ​​ന്‍ ഇ​​ട​​യാ​​ക്കു​​മെ​​ന്ന ഭ​​യ​​മാ​​ണ് ഇ​​വ​​രെ പി​​ന്നോ​​ട്ടു​​വ​​ലി​​ക്കു​​ന്ന​​ത്.

ഹോ​​ട്ട​​ല്‍ മേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Latest News

Corehub Up