Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrideMarch

ബ​​​ർ​​​ലി​​​നി​​​ൽ ആഘോഷത്തിലേക്കു വാൻ ഇടിച്ചുകയറ്റി; സ്ത്രീ കൊല്ലപ്പെട്ടു

ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബ​​​ർ​​​ലി​​​നി​​​ൽ ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ക്രി​​​സ്റ്റ​​​ഫ​​​ർ സ്ട്രീ​​​റ്റ് ഡേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച​ പ്രൈ​​​ഡ് മാ​​​ർ​​​ച്ചി​​​ലേ​​​ക്കു വാ​​​ൻ പാ​​​ഞ്ഞു​​​ക​​​യ​​​റി ഒ​​രു സ്ത്രീ ​​കൊ​​​ല്ല​​​പ്പെ​​ട്ടു.

30 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പ​​​രി​​​ക്കേ​​​റ്റ എ​​ട്ടു പേ​​ർ​​ക്കു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു​​വെ​​ന്നു അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​സ‌്‌ലാ​​മി​​ക ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണു ന​​ട​​ന്ന​​തെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ല​​ബ​​ന​​നീ​​സ് വം​​ശ​​ജ​​നാ​​യ ജ​​ർ​​മ​​ൻ പൗ​​ര​​ൻ അ​​ബ്ദു​​ൾ ബ​​ല്ലൂ​​ദ് (21) ആ​​ണ് അ​​ക്ര​​മി.

ശ​​​നി​​​യാ​​​ഴ്ച പ്രൈ​​​ഡ് മാ​​​ർ​​​ച്ച് ക​​​ട​​​ന്നു​​​പോ​​​യ വ​​​ഴി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​​ള്ള ടീയ​​​ർ​​​ഗാ​​​ർ​​​ട്ട​​​ൻ പാ​​​ർ​​​ക്കി​​​ലേ​​​ക്കു രാ​​​ത്രി പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ ഒ​​​രു വെ​​​ള്ള വാ​​​ൻ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പാ​​​ഞ്ഞു​​​ക​​​യ​​​റി ആ​​​ളു​​​ക​​​ളെ ഇ​​​ടി​​​ച്ച​​​തി​​നു ശേ​​​ഷം മ​​​ര​​​ത്തി​​​ലി​​​ടി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​തി​​നു ശേ​​ഷം അ​​ക്ര​​മി ക​​ത്തി​​യു​​മാ​​യി ആ​​ളു​​ക​​ളു​​ടെ ഇ​​ട​​യി​​ലേ​​ക്കു പാ​​ഞ്ഞ​​ടു​​ത്തു. ചി​​​ല​​​ർ​​​ക്കു കു​​​ത്തേ​​​റ്റ​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നും ഇ​​​തി​​​ൽ വ്യ​​​ക്ത​​​ത വ​​​രാ​​​ൻ ദൃ​​​ക്‌​​​സാ​​​ക്ഷി മൊ​​​ഴി​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് 2200 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ന​​​ഗ​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി വി​​​ന്യ​​​സി​​​ച്ചി​​​രു​​​ന്നു.​​​സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ പ്രൈ​​​ഡ് മാ​​​ർ​​​ച്ചി​​​നു​​ശേ​​​ഷ​​​മു​​​ള്ള സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി പോ​​​ലീ​​​സ് റ​​​ദ്ദാ​​​ക്കി. ബ​​​ർ​​​ലി​​​നി​​​ലെ ചി​​​ല തീ​​​വ്ര ഇ​​​സ്ലാ​​​മി​​​ക് ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി പ്ര​​​തി​​​ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് വ​​​ക്താ​​​വ് ഫ്‌​​​ളോ​​​റി​​​യ​​​ൻ നാ​​​ഥ് പ​​​റ​​​ഞ്ഞു.

യൂ​​​റോ​​​പ്പി​​​ലെ ഭി​​​ന്ന​​​ലിം​​​ഗ​​​ക്കാ​​​രു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ക്രി​​​സ്റ്റ​​​ഫ​​​ർ സ്ട്രീ​​​റ്റ് ഡേ ​​​പ​​​രേ​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളാ​​​ണ് ശ​​​നി​​​യാ​​​ഴ്ച ബെ​​​ർ​​​ലി​​​നി​​​ലെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ബ​​​ർ​​​ലി​​​ൻ മേ​​​യ​​​ർ കയ് വെഗ്‌നർ അ​​​ഗാ​​​ധ ദുഃ​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up