Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priest Arrested

Pathanamthitta

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പൂ​ജാ​രി അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഉ​ള്ള​ന്നൂ​ര്‍ പു​ലി​ക്കൂ​ട്ടി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ പൂ​ക്കോ​ട് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം മെ​ട്ട​യി​ല്‍ എം.​പി. ബി​ജു​മോ​ന്‍ (52)നെ​യാ​ണ് ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ല്‍ ഇ​യാ​ളോ​ടൊ​പ്പം ക​ഴ​കം ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന വി​ജ​യ​മ്മ (63) യു​ടെ മാ​ല​യാ​ണ് ഇ​യാ​ള്‍ പൊ​ട്ടി​ച്ചെ​ടു​ക്കാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ക​ഴ​കം ജോ​ലി ചെ​യ്തി​രു​ന്ന വി​ജ​യ​മ്മ​യാ​ണ് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ക്ഷേ​ത്രം തു​റ​ന്ന് വൃ​ത്തി​യാ​ക്കു​ന്ന​ത്. പ​തി​വു​പോ​ലെ ക്ഷേ​ത്ര​ത്തി​ന് ഉ​ള്‍​വ​ശം തൂ​ത്ത് വൃ​ത്തി​യാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പൂ​ജാ​രി​യാ​യ ബി​ജു​മോ​ന്‍ ക്ഷേ​ത്ര​ത്തി​ന് കു​റെ ദൂ​രെ​യാ​യി ബൈ​ക്ക് ഒ​തു​ക്കി പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം സ​മീ​പ​ത്തു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ലൂ​ടെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ എ​ത്തു​ക​യും ക്ഷേ​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു പ​ട്ട് ഉ​ട​യാ​ട​യി​ല്‍ മു​ള​കു​പൊ​ടി ത​ട്ടി​ഇ​ട്ട് അ​ത് ക​ഴ​കം ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന വി​ജ​യ​മ്മ​യു​ടെ മു​ഖ​ത്ത് അ​മ​ര്‍​ത്തി പി​ടി​ക്കു​ക​യും ക​ഴു​ത്തി​ല്‍ കി​ട​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മു​ണ്ടാ​യി. കു​ത​റി മാ​റി ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച​തോ​ടെ വി​ജ​യ​മ്മ​യെ വി​ട്ട് പൂ​ജാ​രി പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും മ​റ്റും ചേ​ര്‍​ന്ന് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച പൂ​ജാ​രി​യെ ത​ട​ഞ്ഞു വ​ച്ച് പോ​ലി​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ കെ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, എ​എ​സ്ഐ പ്ര​കാ​ശ്, എ​സ് സി​പി​ഒ​മാ​രാ​യ രാ​കേ​ഷ്, റി​ജു, സി​പി​ഒ​മാ​രാ​യ അ​ഖി​ൽ, മ​നീ​ഷ് അ​ട​ങ്ങി​യ സം​ഘ​മാ​ണ് ബി​ജു​മോ​നെ​അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ള്ള​ന്നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ഇ​യാ​ള്‍ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക കേ​സി​ലും കോ​യി​പ്രം സ്റ്റേ​ഷ​നി​ലെ മ​റ്റൊ​രു ക്രി​മി​ന​ല്‍ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന് ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

Latest News

Corehub Up