Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prime Minister States

32 കോ‍​ടി കു​ടും​ബ​ങ്ങ​ളു​ടെ സെൻസസ് വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യെന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: രാ​​​​​ജ്യ​​​​​ത്തെ സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​ക്രി​​​​​യ​​​​​ക​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ടം എ​​​​​ല്ലാ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി.

രാ​​​​​ജ്യ​​​​​ത്തെ 32 കോ​​​​​ടി​​​​​യി​​​​​ല​​​​​ധി​​​​​കം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞ​​​​​താ​​​​​യും ത​​​​​ന്‍റെ പ്ര​​​​​തി​​​​​മാ​​​​​സ റേ​​​​​ഡി​​​​​യോ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യ മ​​​​​ൻ കി ബാ​​​​​ത്തി​​​​​ൽ’അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ പൗ​​​​​ര​​​​​ന്മാ​​​​​രും സെ​​​​​ൻ​​​​​സ​​​​​സ് പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​ത് എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും ദേ​​​​​ശീ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മാ​​​​​ണെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു.

സെ​​​​​ൻ​​​​​സ​​​​​സ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​യം മൊ​​​​​ബൈ​​​​​ലി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന പ്ര​​​​​ക്രി​​​​​യ (സെ​​​​​ൽ​​​​​ഫ് എ​​​​​ന്യു​​​​​മ​​​​​റേ​​​​​ഷ​​​​​ൻ) വ​​​​​ള​​​​​രെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്ര​​​​​ദ​​​​​മാ​​​​​ണെ​​​​​ന്നും മു​​​​​ഴു​​​​​വ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​യും 15 മു​​​​​ത​​​​​ൽ 20 മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​മെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു. se.census.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ മൊ​​​​​ബൈ​​​​​ൽ ന​​​​​മ്പ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ലൊ​​​​​ക്കേ​​​​​ഷ​​​​​ൻ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ​​​​​യ​​​​​ട​​​​​ക്കം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കാം.

മ​​​​​ല​​​​​യാ​​​​​ളം, ഇം​​​​​ഗ്ലീ​​​​​ഷ്, ഹി​​​​​ന്ദി തു​​​​​ട​​​​​ങ്ങി​​​​​യ 16 ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ സം​​​​​വി​​​​​ധാ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​ണ്. രേ​​​​​ഖ​​​​​ക​​​​​ളൊ​​​​​ന്നും ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നും സെ​​​​​ൽ​​​​​ഫ് എ​​​​​ന്യു​​​​​മ​​​​​റേ​​​​​ഷ​​​​​ൻ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞ് ല​​​​​ഭി​​​​​ക്കു​​​​​ന്ന സ​​​​​വി​​​​​ശേ​​​​​ഷ ഐ​​​​​ഡി നി​​​​​ങ്ങ​​​​​ളു​​​​​ടെ വീ​​​​​ട് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്ന സെ​​​​​ൻ​​​​​സ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ മ​​​​​തി​​​​​യെ​​​​​ന്നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up