Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prince William And Princess Kate

സ​ച്ചി​നൊ​പ്പം മും​ബൈ തെ​രു​വി​ലി​റ​ങ്ങി വി​ല്യം രാ​ജ​കു​മാ​ര​നും കെ​യ്റ്റ് രാ​ജ​കു​മാ​രി​യും

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ ബ്രി​ട്ടീ​ഷ് രാ​ജ​കു​മാ​ര​ൻ വി​ല്യ​മി​നും പ​ത്നി കെ​യ്റ്റ് മി​ഡി​ൽ​ട​ണി​നും മും​ബൈ ന​ഗ​ര​ത്തി​ൽ വ​ൻ വ​ര​വേ​ല്പ്. പ​തി​വ് ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്ക​പ്പു​റം മും​ബൈ​യു​ടെ പ്രാ​ദേ​ശി​ക​ജീ​വി​ത​വും തെ​രു​വോ​ര രു​ചി​ക​ളും അ​ടു​ത്ത​റി​യാ​ൻ രാ​ജ​ദ​മ്പ​തി​ക​ൾ​ക്കു വ​ഴി​കാ​ട്ടി​യാ​യ​ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റാ​ണ്.

ഇ​ന്നു രാ​വി​ലെ മും​ബൈ​യി​ലെ ബ​ല്ലാ​ർ​ഡ് എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ വി​ല്യ​മും കെ​യ്റ്റും സ​ച്ചി​നൊ​പ്പം ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ ഫോ​ട്ടോ​ഗ്ര​ഫി ഹാ​മി​ൽ​ട്ട​ൺ സ്റ്റു​ഡി​യോ​യ്ക്കു പു​റ​ത്ത് സ​ച്ചി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദ​മ്പ​തി​ക​ൾ, തു​ട​ർ​ന്ന് മും​ബൈ​യു​ടെ ത​ന​ത് വ​ഴി​യോ​ര ത​ട്ടു​ക​ട ഭ​ക്ഷ​ണം രു​ചി​ച്ചു​നോ​ക്കു​ക​യും പ്രാ​ദേ​ശി​ക യു​വാ​ക്ക​ൾ​ക്കൊ​പ്പം "ഗ​ള്ളി ക്രി​ക്ക​റ്റ്' ക​ളി​ക്കു​ക​യും ചെ​യ്തു.

2016 ഏ​പ്രി​ലി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ഴും മും​ബൈ​യി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രു​വ​രും ക്രി​ക്ക​റ്റ് ക​ളി​ച്ചി​രു​ന്നു. ഒ​രു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം സ​ച്ചി​നൊ​പ്പം വീ​ണ്ടും മും​ബൈ​യു​ടെ ക്രി​ക്ക​റ്റ് ആ​വേ​ശ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ക​ഴി​ഞ്ഞ​ത് സ​ന്ദ​ർ​ശ​ന​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

എ​ത്തി​യ​ത് 'എ​ർ​ത്ത്ഷോ​ട്ട് പ്രൈ​സ്' ചടങ്ങിന്

വി​ല്യം രാ​ജ​കു​മാ​ര​ൻ 2020ൽ ​സ്ഥാ​പി​ച്ച "എ​ർ​ത്ത്ഷോ​ട്ട് പ്രൈ​സ്' പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണു രാ​ജ​ദ​മ്പ​തി​ക​ൾ പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ആ​ഗോ​ള പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന അ​ഞ്ചു വി​ജ​യി​ക​ൾ​ക്ക് 10 ല​ക്ഷം പൗ​ണ്ട് (ഏ​ക​ദേ​ശം 1.32 ദ​ശ​ല​ക്ഷം ഡോ​ള​ർ) വീ​ത​മാ​ണു പു​ര​സ്കാ​ര​മാ​യി ന​ൽ​കു​ന്ന​ത്. നാ​ളെ ന​ട​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​രും ബ്രി​ട്ടീ​ഷ് പോ​പ്പ് ബാ​ൻ​ഡാ​യ "ടേ​ക്ക് ദാ​റ്റും' പ​ങ്കെ​ടു​ക്കും.

ഇ​തി​നു​പു​റ​മെ മും​ബൈ മെ​ട്രോ റെ​യി​ലി​ൽ യാ​ത്ര ചെ​യ്യാ​നും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നും ദ​മ്പ​തി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ണ്ട്. ശു​ദ്ധ​മാ​യ ഊ​ർ​ജം, സു​സ്ഥി​ര ഗ​താ​ഗ​തം, വ്യാ​പാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും ഈ ​സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്നു. ബു​ധ​നാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന വി​ല്യ​മും കെ​യ്റ്റും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തോ​ടെ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് സ​മാ​പ​ന​മാ​കും.

കെ​യ്റ്റ് രാ​ജ​കു​മാ​രി​യു​ടെ പ്ര​ധാ​ന വി​ദേ​ശ​യാ​ത്ര

2024ൽ ​അ​ർ​ബു​ദ ബാ​ധ​യെ​ത്തു​ട​ർ​ന്ന് കീ​മോ​തെ​റാ​പ്പി ചി​കി​ത്സ​യ്ക്കു വി​ധേ​യ​യാ​യ​ശേ​ഷം കെ​യ്റ്റ് രാ​ജ​കു​മാ​രി ന​ട​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ചി​കി​ത്സ​യ്ക്കു​ശേ​ഷം പൊ​തു​പ​രി​പാ​ടി​ക​ൾ കു​റ​ച്ചി​രു​ന്ന കെ​യ്റ്റ്, ക​ഴി​ഞ്ഞ മേ​യി​ൽ ഇ​റ്റ​ലി​യി​ലേ​ക്കു ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ യാ​ത്ര​യൊ​ഴി​കെ വി​ല്യ​മി​നൊ​പ്പ​മു​ള്ള വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. രോ​ഗ​മു​ക്തി നേ​ടി പൊ​തു​രം​ഗ​ത്തേ​ക്ക് സ​ജീ​വ​മാ​യി തി​രി​ച്ചെ​ത്തു​ന്ന കെ​യ്റ്റി​ന് മും​ബൈ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up