Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Printing Technology

Kerala

പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് & ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​രു വ​​​ർ​​​ഷ കെ​​​ജി​​​ടി​​​ഇ പ്രീ- ​​​പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ/ കെ​​​ജി​​​ടി​​​ഇ പ്ര​​​സ് വ​​​ർ​​​ക്ക്/ കെ​​​ജി​​​ടി​​​ഇ പോ​​​സ്റ്റ്- പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫി​​​നി​​​ഷിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി മേ​​​യ് അ​​​ഞ്ചു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ഥ​​​വാ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യോ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ/ മ​​​റ്റ​​​ർ​​​ഹ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഒ​​​ബി​​​സി/ എ​​​സ്ഇ​​​ബി​​​സി/ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- (0471 2474720, 2467728), എ​​​റ​​​ണാ​​​കു​​​ളം (0484- 2605322), കോ​​​ഴി​​​ക്കോ​​​ട് (0495- 2356591, 2723666) എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2474720, 0471 2467728. വെ​​​ബ്സൈ​​​റ്റ്: www. captkerala.com.

Latest News

Corehub Up