Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Privacy Violation

സ്വ​കാ​ര്യ​താ ലം​ഘ​നം: വ്ലോ​ഗ​ര്‍​മാ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ഫാ​ത്തി​മ ത​ഹ​ലി​യ എം​എ​ല്‍​എ

കോ​ഴി​ക്കോ​ട്: പൊ​തു​പ​രി​പാ​ടി​ക​ളി​ല​ട​ക്കം മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ത​ന്നെ ചു​റ്റി​പ്പ​റ്റി ന​ട​ന്ന് സ്വ​കാ​ര്യ​ത ലം​ഘി​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് പാ​പ്പ​രാ​സി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പേ​രാ​മ്പ്ര എം​എ​ല്‍​എ ഫാ​ത്തി​മ ത​ഹ​ലി​യ​യു​ടെ മു​ന്ന​റി​യി​പ്പ്.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ ദി​വ​സേ​ന നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.അ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ സം​ഘാ​ട​ക​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ഫോ​ട്ടോ, വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ആ​ളു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്താ​റു​ണ്ട്.

എ​ന്നാ​ല്‍, ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ​റു​ക​ള്‍ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി യാ​തൊ​രു തി​രി​ച്ച​റി​യ​ല്‍ അ​ട​യാ​ള​ങ്ങ​ളു​മി​ല്ലാ​തെ "മീ​ഡി​യ' എ​ന്ന പേ​രി​ല്‍ ചി​ല​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ ഇ​ട​പെ​ടു​ക​യും ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഫാ​ത്തി​മ ത​ഹ​ലി​യ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഇ​ത്ത​ര​ക്കാ​ര്‍ വ്യ​ക്തി​പ​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളും സ്വാ​ഭാ​വി​ക ഇ​ട​പെ​ട​ലു​ക​ളും സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ളും വ​ള​ച്ചൊ​ടി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ക്കി പ​ക​ര്‍​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തു ഗു​രു​ത​ര​മാ​യ സ്വ​കാ​ര്യ​താ ലം​ഘ​ന​മാ​ണ്.

Latest News

Corehub Up