Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Parts

അ​വി​ഹി​ത ബ​ന്ധ​മെ​ന്ന സം​ശ​യം; യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് ഭ​ർ​ത്താ​വ്

മും​ബൈ: മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്. ഏ​പ്രി​ൽ 20ന് ​പൂ​നെ​യി​ലെ ഉ​റു​ളി കാ​ഞ്ച​ൻ ഏ​രി​യ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​രു മാ​സ​ത്തി​ന് ശേ​ഷം മേ​യ് 15ന് ​യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ ഫ്ലോ​ർ ക്ലീ​നിം​ഗ് ആ​സി​ഡാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​ച്ച​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടു​ന്ന​തി​ൽ നി​ന്നും ഇ​യാ​ൾ യു​വ​തി​യെ വി​ല​ക്കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഇ​യാ​ൾ ഭാ​ര്യ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന യു​വാ​വ്, 25കാ​രി​യാ​യ യു​വ​തി​ക്ക് മ​റ്റെ​രാ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു. ഏ​പ്രി​ൽ 20ന് ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഫ്ലോ​ർ ക്ലീ​നിം​ഗ് ആ​സി​ഡ് എ​ടു​ത്ത് യു​വ​തി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​ക്കു​ക​യും, വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ യു​വ​തി ഭ​ർ​ത്താ​വി​നോ​ട് കെ​ഞ്ചി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും വൈ​ദ്യ​സ​ഹാ​യം തേ​ടാ​ൻ ഇ​യാ​ൾ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ഉ​റു​ളി കാ​ഞ്ച​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ൻ വാ​ങ്ക​ഡെ പ​റ​ഞ്ഞു.

പി​ന്നീ​ട് ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് യു​വ​തി ര​ണ്ട് മ​ക്ക​ളെ​യു​മൂ​കൂ​ട്ടി സോ​ലാ​പൂ​രി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ​യു​ള്ള​വ​രോ​ട് വി​വ​രം പ​റ​ഞ്ഞ ശേ​ഷം തി​രി​കെ എ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ (BNS) സെ​ക്ഷ​ൻ 115 (അ​റി​ഞ്ഞു​കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ), സെ​ക്ഷ​ൻ 351(2) (ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ) എ​ന്നി​വ​യ്‌​ക്കൊ​പ്പം മ​റ്റ് പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Latest News

Corehub Up