നടൻ ജയം രവി (രവി മോഹൻ)യുടെയും സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസിന്റെയും സ്വകാര്യ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. രവി മോഹനും കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുക. കഞ്ചാവ് ആണ് ഇരുവരും വലിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്.
നടനോടുണ്ടായിരുന്ന ബഹുമാനം പൂർണമായും നഷ്ടപ്പെട്ടുവെന്നും കാര്യങ്ങൾ ഇപ്പോൾ പൂർണമായും മാറിമറിഞ്ഞുവെന്നും വ്യക്തമാക്കുന്ന കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. രവിയും ഭാര്യ ആരതി രവിയും തമ്മിലുള്ള വിവാഹമോചന കേസിൽ നടനെ തുടക്കത്തിൽ പിന്തുണച്ചിരുന്നവർ പോലും ഇതോടെ നിലപാട് മാറ്റി.