Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Plane

ഛത്തീ​സ്ഗ​ഡി​ൽ സ്വ​കാ​ര്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

ജ​ഷ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ സ്വ​കാ​ര്യ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ജ​ഷ്പു​ർ ജി​ല്ല​യി​ലു​ള്ള ആ​രാ കു​ന്നു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ന​മേ​ഖ​ല​യി​ലെ മ​ല​നി​ര​ക​ളി​ലേ​ക്ക് വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​പ​ക​ട​ത്തിനു പി​ന്നാ​ലെ വി​മാ​ന​ത്തി​നു തീ​പി​ടി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ൽ പു​ക ഉ​യ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​മാ​നം ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് താ​ഴേ​ക്കു പ​തി​ച്ച​തെന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ചോ മ​ര​ണ​സം​ഖ്യ​യെ​ക്കു​റി​ച്ചോ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. സെ​സ്ന കാ​ര​വാ​ൻ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

 

Latest News

Corehub Up