Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrivatePlane

ഇ​​നി സ്വ​​കാ​​ര്യ​​ത! സ്വ​​കാ​​ര്യ വി​​മാ​​ന​​ത്തി​​ൽ കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം മെ​​സി ജന്മനാ​​ട്ടി​​ൽ

റൊ​​സാ​​രി​​യോ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു​​ശേ​​ഷം അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ ജന്മനാ​​ട്ടി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി ല​​യ​​ണ​​ൽ മെ​​സി.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു പു​​റ​​ത്ത് കാ​​ത്തു​​നി​​ന്ന ആ​​രാ​​ധ​​ക​​ർ​​ക്കു മു​​ഖം കൊ​​ടു​​ക്കാ​​തെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു​​ള്ളി​​ൽ​​നി​​ന്നുത​​ന്നെ വാ​​ഹ​​ന​​ത്തി​​ൽ പു​​റ​​ത്തേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു താ​​രം.

ഫ്ലോ​​റി​​ഡ​​യി​​ൽ​​നി​​ന്ന് റൊ​​സാ​​രി​​യോ​​യി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കു ഭാ​​ര്യ അന്‍റോ​​നെ​​ല്ല​​യ്ക്കും മൂ​​ന്ന് മ​​ക്ക​​ൾ​​ക്കു​​മൊ​​പ്പം സ്വ​​കാ​​ര്യ വി​​മാ​​ന​​ത്തി​​ലാ​​ണു മെ​​സി​​യെ​​ത്തി​​യ​​ത്.

ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ യു​​എ​​സ് മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗ് ക്ല​​ബ് ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കൊ​​പ്പം മെ​​സി ചേ​​രു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ 26 അം​​ഗ ടീ​​മി​​ലെ 15 പേ​​ർ കോ​​ച്ച് ല​​യ​​ണ​​ൽ സ്ക​​ലോ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ബ്യൂ​​ന​​സ് ഐ​​റി​​സി​​ലെ​​ത്തിയിരുന്നു.

Latest News

Corehub Up