Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priya

Ernakulam

കു​ട്ടി​യെ ര​ക്ഷി​ച്ച പ്രി​യ​യ്ക്ക് ആ​ദ​രം

ആ​ലു​വ: സ്കൂ​ൾ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ നാ​ലാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വി​ൽ നി​ന്ന് കു​ട്ടി​ക്ക് സ​ര​ക്ഷ​ണം ന​ൽ​കി​യ തു​ണി​ക്ക​ട ഉ​ട​മ​യാ​യ പ്രി​യ​യെ ക​ടു​ങ്ങ​ല്ലൂ​രി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​കെ ക​ടു​ങ്ങ​ല്ലൂ​ർ ജം​ഗ്ഷ​നി​ലാ​യി​ര​ന്നു നാ​ലാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മം ന​ട​ന്ന​ത്.

അ​ധ്യാ​പി​ക​യാ​യ അ​മ്മ​യെ കാ​ത്ത് നി​ന്ന കു​ട്ടി​യെ ബ​ല​മാ​യി കൊ​ണ്ടു​പോ​കാ​നാ​ണ് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യ യു​വാ​വ് ശ്ര​മി​ച്ച​ത്. ഓ​ടി തു​ണി​ക്ക​ട​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​ന്നാ​ലെ​യെ​ത്തി കു​ട്ടി​യോ​ട് കൂ​ടെ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത് മി​നി​റ്റ് സ​മ​യ​ത്തോ​ളം പോ​ലീ​സ് എ​ത്തു​ന്ന​ത് വ​രെ യു​വാ​വു​മാ​യി ത​ർ​ക്കി​ച്ചാ​ണ് പ്രി​യ കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്രി​യ​യെ ആ​ദ​രി​ച്ചു.

Latest News

Corehub Up