Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Service

Kannur

പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കു​ന്നു: ബ​സ് ഉ​ട​മ​ക​ൾ

ക​ണ്ണൂ​ര്‍: കെ​എ​സ്ആ​ര്‍​ടി സി ​പ്രി​യ​ദ​ര്‍​ശി​നി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ മേ​ഖ​ല അ​ട​ച്ചു പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യെ​ന്ന ബ​സു​ട​മ​ക​ൾ. പ്രി​യ​ദ​ർ​ശി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തി​നു ശേ​ഷം നാ​ൽ​പ​തോ​ളം ബ​സു​ക​ൾ വ​രു​മാ​ന​ന​ഷ്ട​ത്തെ തു​ട​ർ​ന്ന് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചെ​ന്നും ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ര്‍, ഇ​രി​ട്ടി റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ. പ​തി​നാ​ല് വ​ര്‍​ഷ​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ത്ത​ത് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു. ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ ബ​സു​ക​ൾ ട്രി​പ്പ് മു​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. എ​ന്നാ​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ഭീ​മ​മാ​യ പി​ഴ​യു​ൾ​പ്പ​ടെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ. ​ഗം​ഗാ​ധ​ര​ന്‍, പി.​പി. മോ​ഹ​ന​ന്‍, കെ.​കെ. ജി​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍-​ത​ല​ശേ​രി ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​നും ശി​ല്പ​ശാ​ല​യും നാ​ളെ ക​ണ്ണൂ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഹാ​ളി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10.30ന് ​ടി.​ഒ. മോ​ഹ​ന​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് പു​തു​ജീ​വ​നേ​കാ​ന്‍ പ​ല​വ​ഴി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ മേ​യ​ര്‍ പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി, ട്രേ​ഡ് യൂ​ണി​യ​ന്‍, വി​ദ്യാ​ര്‍​ഥി, ബ​സ് ഉ​ട​മ​സ്ഥാ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up