ഏറ്റുമാനൂർ: യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി സ്ത്രീകൾക്കുള്ള ആദരമാണെന്ന് നാട്ടകം സുരേഷ് എംഎൽഎ. പ്രിയദർശിനി സൗജന്യയാത്രയുടെ ഏറ്റുമാനൂർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർമാൻ ടോമി പുതിമാൻതുണ്ടം അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ഒഴുകയിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, കെ.ജി. ഹരിദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, ജോയി പൂവന്നിക്കുന്നേൽ, റോയി മൂലേക്കരി, ജോസഫ് പുതുശേരി, പ്രിയ സജീവ്, ലൗലി ജോർജ്, പുഷ്പ വിജയകുമാർ, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ലഡു വിതരണം ചെയ്തു.
പ്രിയദര്‍ശിനി ബസുകള്‍ക്ക് സ്വീകരണം
കുമാരനല്ലൂര്‍: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദര്‍ശിനി ബസുകള്‍ക്കും യാത്രക്കാര്‍ക്കും കുമാരനല്ലൂരില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ മധുരപലഹാരം വിതരണം ചെയ്ത് സ്വീകരണം നല്കി. മണ്ഡലം ചെയര്മാന് സാബു മാത്യു അധ്യക്ഷത വഹിച്ചു. സ്വീകരണയോഗം നഗരസഭാംഗം ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ശോഭന പ്രസന്നന്, മായക്കുട്ടി ജോണ്‍, ആര്. ജയശ്രീ, ഷൈലജ ബാബു, കെ.ബി. രാജന്, ഷോബി ലൂക്കോസ്, റോസ് ചന്ദ്രന്, ജിനേഷ് നാഗമ്പടം, ഷിബു പി.ഹംസ, അനീഷ് പുത്തൂര്‍, വര്‍ഗീസ് കുരുവിള, റോണി ചാക്കോ, ബൈജു വലിയപറമ്പില്‍, പി.ആര്. സുരേന്ദ്രന്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ആഹ്ലാദ സദസ് നടത്തി
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് എന്‍ജിഒ അസോസിയേഷന് ജില്ലാ വനിതാ ഫോറം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുമ്പില്‍ ആഹ്ലാദ സദസ് നടത്തി.
ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. സമ്മേളനം കെപിസിസി നിര്‍വാഹക സമിതി അംഗം പി.ആര്. സോന ഉദ്ഘാടനം ചെയ്തു. എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സതിഷ് ജോര്‍ജ്, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ത്രേസ്യാമ്മ മാത്യു, എന്‍ജിഒ അസോസിയേഷന് ജില്ലാ സെക്രട്ടറി സോജോ തോമസ്, ടി.എ തങ്കം, സജീനി ടി. മാത്യു, റോണി ഐസക്ക്, ജി. രേഖ, എബിനി കെ. ജോയി, റഷീദ, സന്ധ്യ ചന്ദ്രശേഖരന്, കെ. മേരിമോള് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.