വെള്ളറട: സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനും യാത്രക്കാര്‍ക്കിടയില്‍ ഭീതിപരത്തുംവിധം വെള്ളറട ഡിപ്പോ ഉടന്‍ പൂട്ടുമെന്ന തരത്തില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചു കുപ്രചരണം നടത്തിയതിനും വെള്ളറട കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ചു കണ്ടക്ടര്‍മാര്‍ക്കും സ്റ്റേഷന് മാസ്റ്റര്‍ക്കുമെതിരെ വകുപ്പുതല നടപടി.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനപക്ഷ പദ്ധതികളെ രാഷ്ട്രീയ വൈരാഗ്യംകൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ഭരണകൂടം വ്യക്തമാക്കി. ശിക്ഷാനടപടിക്ക് വിധേയരായ കണ്ടക്ടര്‍മാരായ ഷാജികുമാര്‍, മോഹന്‍രാജ്, ജെ.എല്‍. അനീത്, ദീപക് രഹു, ആര്.ജെ. രതീഷ്, സ്റ്റേഷന്മാസ്റ്റര് എസ്. സുധീര്‍ എന്നിവര്‍ക്കു സ്ഥലം മാറ്റത്തിനും ഉത്തരവായി.