Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyamani

ആ ​രീ​തി​യി​ൽ മെ​സേ​ജ് അ​യ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു, എ​നി​ക്ക​ത് പ​റ്റി​ല്ലെ​ന്ന് അ​പ്പോ​ൾ ത​ന്നെ പ​റ​ഞ്ഞു: പ്രി​യാ​മ​ണി

മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു ക​രി​യ​റി​ലെ മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​ടി പ്രി​യാ​മ​ണി ഇ​ന്നു ക​ട​ന്നു പോ​കു​ന്ന​ത്. അ​വ​സ​ര​ങ്ങ​ൾ പ​ല ഭാ​ഷ​ക​ളി​ൽ നി​ന്നാ​യി തു​ട​രെ​ത്തു​ട​രെ ല​ഭി​ക്കു​ന്നു. ഇ​ത്ര​യും ഓ​ഫ​റു​ക​ൾ പ്രി​യാ​മ​ണി സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന കാ​ല​ത്ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ന്ന് ന​ടി​ക്ക് സി​നി​മ​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നു. ത​മി​ഴി​ൽ പ​രു​ത്തി​വീ​ര​നു ശേ​ഷം ന​ല്ല സി​നി​മ​ക​ൾ പ്രി​യാ​മ​ണി​ക്കു ല​ഭി​ച്ചി​ല്ല. തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മു​ൻ​നി​ര നാ​യി​ക​യാ​കാ​ൻ ബു​ദ്ധി​മു​ട്ടി. അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച സി​നി​മ​ക​ൾ ന​ടി​ക്കു ല​ഭി​ച്ചു.

സി​നി​മാ​രം​ഗ​ത്തു​നി​ന്നു ത​നി​ക്ക് ല​ഭി​ച്ച മോ​ശം ഉ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പ്രി​യാ​മ​ണി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ളു​ടെ പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷേ , ഏ​റെ​ക്കാ​ലം മു​മ്പ് എ​ന്നോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത ആ​ളാ​ണ്. എ​ന്നോ​ടി​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​നി​ക്ക് ഷോ​ക്കാ​യി​രു​ന്നു. ക​രി​യ​റി​ൽ മു​ന്നേ​റ​ണ​മെ​ങ്കി​ൽ നാ​യ​ക​ന​ട​നോ സം​വി​ധാ​യ​ക​ർ​ക്കോ മെ​സേ​ജ് അ​യ​യ്ക്ക​ണം. അ​വ​രെ നി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ർ​ത്ത​ണം എ​ന്ന് പ​റ​ഞ്ഞു.

നേ​രി​ട്ടു​ള്ള മെ​സേ​ജ് ആ​യി​രി​ക്ക​ണം എ​ന്നി​ല്ല, പ​ക്ഷേ, ഹാ​യ്, ഹൗ ​ആ​ർ യു ​എ​ന്നൊ​ക്കെ മെ​സേ​ജ് അ​യ​യ്ക്ക​ണം എ​ന്നാ​ണ് അ​യാ​ൾ പ​റ​ഞ്ഞ​ത്. എ​നി​ക്ക​തു പ​റ്റി​ല്ലെ​ന്ന് അ​പ്പോ​ൾ ത​ന്നെ പ​റ​ഞ്ഞു. അ​ങ്ങ​നെ ചെ​യ്യു​ന്ന വ്യ​ക്തി​യ​ല്ല ഞാ​ൻ. എ​ന്‍റെ വ​ർ​ക്കും ക​ഴി​വു​മാ​ണ് സം​സാ​രി​ക്കേ​ണ്ട​ത്. എ​നി​ക്കു രാ​ത്രി സ​മാ​ധാ​ന​മാ​യി കി​ട​ന്നു​റ​ങ്ങ​ണം. എ​നി​ക്ക് അ​ങ്ങോ​ട്ട് അ​വ​സ​ര​ങ്ങ​ൾ ചോ​ദി​ച്ച് പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രു​ണ്ടാ​കാം. പ​ക്ഷേ, എ​നി​ക്ക​തു പ​റ്റി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

മ​റ്റു നാ​യി​ക​മാ​ർ കാ​ര​ണം ത​ന്‍റെ സീ​നു​ക​ൾ സി​നി​മ​ക​ളി​ൽ ക​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും പ്രി​യാ​മ​ണി പ​റ​ഞ്ഞു. ചി​ല ഹീ​റോ​ക​ൾ​ക്കു ത​ന്നെ നാ​യി​ക​യാ​ക്കു​ന്ന​തി​ൽ താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും താ​ൻ പെ​ർ​ഫോ​മ​ൻ​സി​ൽ അ​വ​രെ മ​റി​ക​ട​ക്കും എ​ന്ന ചി​ന്ത​യാ​ണി​തി​നു കാ​ര​ണ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​റ്റൊ​രി​ക്ക​ൽ പ്രി​യാ​മ​ണി പ​റ​ഞ്ഞി​രു​ന്നു.

മ​ല​യാ​ള​ത്തി​ൽ ഓ​ഫീ​സ​ർ ഓ​ൺ ‍ഡ്യൂ​ട്ടി എ​ന്ന സി​നി​മ​യി​ലാ​ണ് പ്രി​യാ​മ​ണി​യെ ഒ​ടു​വി​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ക​ണ്ട​ത്. ക​രി​യ​ർ ഗ്രാ​ഫ് ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഫാ​മി​ലി മാ​ൻ എ​ന്ന സീ​രീ​സ് പ്രി​യാ​മ​ണി​യെ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​തോ​ടെ ബോ​ളി​വു​ഡി​ലും പ്രി​യാ​മ​ണി​ക്ക് സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. ക​രി​യ​റി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഭ​ർ​ത്താ​വ് മു​സ്ത​ഫ രാ​ജ് പ്രി​യാ​മ​ണി​ക്കൊ​പ്പ​മു​ണ്ട്.

2017 ലാ​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം. വി​വാ​ഹ​ശേ​ഷ​മാ​ണ് പ്രി​യാ​മ​ണി​ക്ക് തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വാ​ണ് ത​ന്‍റെ ഭാ​ഗ്യ​മെ​ന്നാ​ണു പ്രി​യാ​മ​ണി പ​റ​യാ​റു​ള്ള​ത്.

Latest News

Corehub Up