തൃശൂർ: അമല മെഡിക്കൽ കോളജ് ഇക്കോ ക്ലബ് സംഘടിപ്പിച്ച സം ട്രാഷ് ടു ആർട്ട് മത്സരത്തിന്റെ സമ്മാനദാനം അസിസ്റ്റന്റ് ഡയറക്ടർ ഫാ. അഖിൽ നെല്ലിശേരി നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. ലോല ദാസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. ജോബി തോമസ്, ഡോ. ഐശ്വര്യ അലക്സ്, പിആർഒ ജോസഫ് വർഗീസ്, ബിനുമോൻ ആന്റണി എന്നിവർ പങ്കെടുത്തു. ഫിഫ്ത്ത് ഫോർ എർത്ത് വാർഷിക പ്രവർത്തന പരിപാടി ഇക്കോ ക്ലബ് കോ ഓർഡിനേറ്റർ ഡോ.സി.എം. ശ്രുതി അവതരിപ്പിച്ചു.
അനാട്ടമി, മൈക്രോബയോളജി, അക്കാദമിക് സെക്ഷൻ എന്നിവർ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. മെഡിക്കൽ വിദ്യാർഥികളെ പ്രതിനിധീകരിച്ച് ആൻസൺ ജേക്കബ് സമ്മാനം സ്വീകരിച്ചു.