Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Proclaimer

Kottayam

ഓ​രോ ക്രി​സ്തുശി​ഷ്യ​നും വ​ച​ന​പ്ര​ഘോ​ഷ​ക​ൻ: ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രോ ക്രി​സ്തു ശി​ഷ്യ​നും വ​ച​ന​പ്ര​ഘോ​ഷ​ക​രാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍. പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് മൗ​ണ്ട് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 36ാമ​ത് പൊ​ടി​മ​റ്റം ബൈ​ബി​ള്‍ ക​ണ്‍​വെന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍.

വ​ച​നം ജീ​വി​ത​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​രാ​യി മാ​റ​ണം. ദൈ​വ​ത്തി​ന് പ്രീ​തി​ക​ര​മാ​യ മ​നോ​ഭാ​വ​മു​ണ്ടെ​ങ്കി​ല്‍ ദൈ​വം അ​തി​ന് വി​ല ന​ല്‍​കും. മ​റ്റു​ള്ള​വ​ര്‍​ക്ക് വേ​ദ​ന​യു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കാ​ന്‍ ഒ​രോ​ത്ത​ര്‍​ക്കും ക​ഴി​യ​ണ​മെ​ന്നും വ​ച​നം ശ്ര​വി​ച്ച് വ​ച​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​റു​കു​റ്റി കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ബോ​സ്‌​കോ ഞാ​ളി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍​മാ​ര​യ ടോ​മി പൂ​വ​ത്തോ​ലി​ല്‍, അ​ഡ്വ. ജ്യോ​തി​ഷ് പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up