Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProductTesting

Kouthukam

പ​ര​സ്യം ക​ണ്ട് പ​റ്റി​ക്ക​പ്പെ​ട​ല്ലേ! ഓ​ൺ​ലൈ​നി​ലെ വ്യാ​ജ ബോ​ട്ടി​ൽ ച​തി പു​റ​ത്താ​ക്കി വൈ​റ​ൽ വീ​ഡി​യോ

ഓ​ൺ​ലൈ​ൻ വ​ഴി വി​ൽ​ക്ക​പ്പെ​ടു​ന്ന ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളു​ടെ വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

മി​ക​ച്ച രീ​തി​യി​ൽ ചൂ​ടും ത​ണു​പ്പും നി​ല​നി​ർ​ത്തു​മെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ വി​പ​ണി​യി​ലെ​ത്തു​ന്ന ചി​ല കു​പ്പി​ക​ൾ അ​ടി​സ്ഥാ​ന പ​രി​ശോ​ധ​ന​ക​ളി​ൽ പോ​ലും പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​ണ് ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ ക്രി​യേ​റ്റ​ർ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​തോ​ടെ, പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്. ത​ങ്ങ​ൾ​ക്കും സ​മാ​ന​മാ​യ ച​തി​വു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ക്കു​ന്നു.

ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളി​ൽ മാ​ത്രം വീ​ഴാ​തെ, കൃ​ത്യ​മാ​യ റി​വ്യൂ​ക​ൾ പ​രി​ശോ​ധി​ച്ച് മാ​ത്ര​മേ ഓ​ൺ​ലൈ​ൻ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​വൂ എ​ന്ന ഗൗ​ര​വ​മേ​റി​യ സ​ന്ദേ​ശ​മാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്.

Latest News

Corehub Up