Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Production Executive

പൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു  

കി​ലു​ക്കം, ന​ര​സിം​ഹം, ആ​റാം ത​മ്പു​രാ​ൻ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വാ​യി​രു​ന്ന വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ (78) ചെ​ന്നൈ​യി​ൽ അ​ന്ത​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല വാ​ഴൂ​ർ കു​ടും​ബാം​ഗ​മാ​ണ്.

കി​ലു​ക്കം, ന​ര​സിം​ഹം, ആ​റാം ത​മ്പു​രാ​ൻ, സ്ഫ​ടി​കം, മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ​തു​ട​ങ്ങി ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ നി​ർ​വ​ഹ​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ഹൃ​ദ​യം ആ​ണ് ഒ​ടു​വി​ൽ പ്ര​വ​ർ​ത്തി​ച്ച ചി​ത്രം.

പ്രി​യ​ദ​ർ​ശ​ൻ, ഐ.​വി. ശ​ശി, ഷാ​ജി കൈ​ലാ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളു​ടെ​യും സു​രേ​ഷ് ബാ​ലാ​ജി, മേ​ന​കാ സു​രേ​ഷ് കു​മാ​ർ, ഗാ​ന്ധി​മ​തി ബാ​ല​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നി​ർ​മാ​താ​ക്ക​ളു​ടെ​യും​കൂ​ടെ പ്ര​വ​ർ​ത്തി​ച്ചു.

ഭാ​ര്യ: മ​ണി രാ​ധാ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ല​ക്കി ക​ണ്ണ​ൻ, ഹ​ണി രാ​ധാ​കൃ​ഷ്ണ​ൻ (പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യു​ട്ടീ​വ്, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ക​ണ്ണ​ൻ, ജ്യോ​ഷി​ത. വ്യാ​ഴാ​ഴ്ച ചെ​ന്നൈ ഗെ​രു​ഗം​ബാ​ക്ക​ത്തെ വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടെ വ​ട​പ​ള​നി എ​വി​എം സ്റ്റു​ഡി​യോ​യ്ക്ക് സ​മീ​പ​ത്തെ ശ്മ​ശാ​ന​ത്തി​ലെ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ക്കും. തു​ട​ർ​ന്ന് മൂ​ന്നു മ​ണി​ക്ക് സം​സ്‌​കാ​രം.

Latest News

Corehub Up