Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProductionQuota

റി​ഫൈ​ന​റി​ക​ൾ​ക്ക് എ​ൽ​പി​ജി ഉ​ത്പാ​ദ​ന തോ​ത് നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ

ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ പാ​​ച​​ക​​വാ​​ത​​ക ഇ​​റ​​ക്കു​​മ​​തി​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ഭ്യ​​ന്ത​​ര വി​​ത​​ര​​ണ​​ത്തി​​ന് ഒ​​രു ക​​രു​​ത​​ൽ ശേ​​ഖ​​രം കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി പൊ​​തു-​​സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ ഓ​​രോ റി​​ഫൈ​​ന​​റി​​ക​​ൾ​​ക്കും അ​​പ്സ്ട്രീം ക​​ന്പ​​നി​​ക​​ൾ​​ക്കും പ​​ര​​മാ​​വ​​ധി പാ​​ച​​ക​​വാ​​ത​​ക ഉ​​ത്പാ​​ദ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ നി​​ശ്ച​​യി​​ച്ചു ന​​ൽ​​കി.

ഓ​​ഗ​​സ്റ്റ് 13-ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ലൂ​​ടെ പെ​​ട്രോ​​ളി​​യം, പ്ര​​കൃ​​തി​​വാ​​ത​​ക മ​​ന്ത്രാ​​ല​​യം 21 റി​​ഫൈ​​ന​​റി​​ക​​ൾ​​ക്കും അ​​പ്സ്ട്രീം ക​​ന്പ​​നി​​ക​​ൾ​​ക്കും പ​​ര​​മാ​​വ​​ധി പാ​​ച​​ക​​വാ​​ത​​ക ഉ​​ത്പാ​​ദ​​ന തോ​​ത് നി​​ർ​​ണ​​യി​​ച്ചു ന​​ൽ​​കി. പ്ര​​തി​​ദി​​നം ആ​​കെ 63,810 ട​​ണ്‍ ഉ​​ത്പാ​​ദ​​ന​​ശേ​​ഷി​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

പാ​​ച​​ക​​വാ​​ത​​ക ക്ഷാ​​മ​​മോ വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ളോ ഉ​​ണ്ടാ​​കു​​ന്പോ​​ഴെ​​ല്ലാം ഈ ​​ഉ​​ത്പാ​​ദ​​ന ല​​ക്ഷ്യ​​ങ്ങ​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

റി​​ല​​യ​​ൻ​​സി​​ന് ഉ​​യ​​ർ​​ന്ന ല​​ക്ഷ്യം

പ്ലാ​​ൻ ചെ​​യ്ത ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ പ്ര​​ധാ​​ന പ​​ങ്കും റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ പ​​ഴ​​യ റി​​ഫൈ​​ന​​റി​​യി​​ൽ നി​​ന്നാ​​ണ് നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​വ​​ർ പ്ര​​തി​​ദി​​നം 18,000 ട​​ണ്‍ വ​​രെ എ​​ൽ​​പി​​ജി ഉ​​ത്പാ​​ദി​​പ്പി​​ക്കേ​​ണ്ടി വ​​രും.

പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​ന്പ​​നി​​ക​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​തും പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യ 18 റി​​ഫൈ​​ന​​റി​​ക​​ളോ​​ട് പ്ര​​തി​​ദി​​നം ആ​​കെ 31,470 ട​​ണ്‍ വീ​​തം ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

എ​​ൽ​​പി​​ജി ഇ​​റ​​ക്കു​​മ​​തി​​യി​​ൽ അ​​മി​​താ​​ശ്ര​​യ​​ത്വം

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ 3.32 കോ​​ടി (33.2 മി​​ല്യ​​ണ്‍) ട​​ണ്‍ എ​​ൽ​​പി​​ജി ഉ​​പ​​യോഗിച്ചു. (പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം 91,000 ട​​ണ്‍). ഇ​​തി​​ൽ 1.31 കോ​​ടി (13.1 മി​​ല്യ​​ണ്‍) ട​​ണ്‍ പ്ര​​തി​​വ​​ർ​​ഷം പ്രാ​​ദേ​​ശി​​ക​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ച​​പ്പോ​​ൾ (പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം 35,900 ട​​ണ്‍), ബാ​​ക്കി വ​​രു​​ന്ന 2.13 കോ​​ടി (21.3 മി​​ല്യ​​ണ്‍) ട​​ണ്‍ (പ്ര​​തി​​ദി​​നം ഏ​​ക​​ദേ​​ശം 58,400 ട​​ണ്‍) ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.രാ​​ജ്യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 64 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ഇ​​റ​​ക്കു​​മ​​തി​​യെ ആ​​ശ്ര​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സൗ​​ദി അ​​റേ​​ബ്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 90 ശ​​ത​​മാ​​ന​​വും ക​​ട​​ന്നു​​പോ​​കു​​ന്ന ക​​ട​​ൽ​​പ്പാ​​ത​​യാ​​യ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് ഇ​​റാ​​ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ട​​ഞ്ഞു​​പോ​​യ​​തോ​​ടെ​​യാ​​ണ് ഈ ​​അ​​മി​​താ​​ശ്ര​​യത്വം വ​​ലി​​യൊ​​രു പ്ര​​തി​​സ​​ന്ധി​​യാ​​യ​​ത്.

പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് എ​​ൽ​​പി​​ജി സം​​ഭ​​രി​​ക്കാ​​നും വി​​ത​​ര​​ണം ചെ​​യ്യാ​​നും കൊ​​ണ്ടു​​പോ​​കാ​​നു​​മു​​ള്ള ത​​ക്ക​​താ​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ റി​​ഫൈ​​ന​​റി​​ക​​ളും അ​​പ്സ്ട്രീം ക​​ന്പ​​നി​​ക​​ളും ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തു​​ണ്ട്. കൂ​​ടാ​​തെ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സാ​​ങ്കേ​​തി​​ക​​മാ​​യും സാ​​ന്പ​​ത്തി​​ക​​മാ​​യും സാ​​ധ്യ​​മാ​​യ എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും അ​​വ​​ർ കൈ​​ക്കൊ​​ള്ളു​​ക​​യും വേ​​ണം.

Latest News

Corehub Up