വെഞ്ഞാറമൂട്: തിരുവനന്തപുരം പ്രഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഫ. ജി. ശങ്കരപ്പിള്ള അനുസ്മരണം ട്രസ്റ്റ് മെമ്പർ ഡോ. വിളക്കുടി രാജേന്ദ്രൻ നിർവഹിച്ചു. കേരള ഗാന്ധി സ്മാരകനിധി മെമ്പർ കെ.വി. മോഹനൻ നായർ, എസ്. അനിൽ, കെ.എസ്. ഗീത തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വേദിയിൽ കുട്ടികളുടെ നാടൻ പാട്ട് അവതരണവും നടന്നു.