തിരുവനന്തപുരം: ആർഎസ്പി മുൻ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പ്രമുഖ മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിനെ തെരഞ്ഞെടുത്തു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നൽകിയ സംഭാവനകൾ മാനിച്ചാണ് ‘ദ് ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ പത്രാധിപരായ രാജഗോപാലിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക ജീവിതത്തിനു നിസ്തുല സംഭാവന നൽകിയവരെ ആദരിക്കാനായി ഏർപ്പെടുത്തിയതാണ് ’പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ സ്മാരക പുരസ്കാരം’. മൂന്നര പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് പ്രവർത്തിച്ചുവരുന്ന ആർ. രാജഗോപാൽ 2016 മുതൽ 2023 വരെ ‘ദ് ടെലിഗ്രാഫി’ന്റെ എഡിറ്ററായിരുന്നു.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയും വനം മന്ത്രിയുമായ ഷിബു ബേബിജോണ്‍ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.