Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProfessionalArguer

Video

നേ​രി​ട്ട് ത​ർ​ക്കി​ക്കാ​ൻ മ​ടി​യു​ള്ള​വ​ർ​ക്കാ​യി ചൈ​ന​യി​ൽ ഒ​രു 'ഇ​ട​നി​ല​ക്കാ​ര​ൻ'; ചൈ​ന​യി​ൽ വൈ​റ​ലാ​യി വി​ചി​ത്ര സേ​വ​നം!

സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചു വാ​ങ്ങാ​നും തെ​റ്റു​ക​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​നും മ​ടി​യു​ള്ള​വ​ർ​ക്കാ​യി ഒ​രു പു​തി​യ വ​ഴി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ക്ക​ൻ ചൈ​ന​യി​ലെ ഗു​വാ​ങ്ഷൗ​വി​ലു​ള്ള ഒ​രു യു​വാ​വ്.

മ​റ്റു​ള്ള​വ​ർ​ക്ക് വേ​ണ്ടി പ​ണം വാ​ങ്ങി പ​ക​രം പോ​ര​ടി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു സേ​വ​ന​മാ​ണ് ഇ​യാ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം തെ​രു​വി​ൽ പ​ര​സ്യ​വു​മാ​യി നീ​ങ്ങു​ന്ന ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ സം​രം​ഭം ആ​ഗോ​ള​ശ്ര​ദ്ധ നേ​ടി​യ​ത്.

ഏ​ത് ത​ര​ത്തി​ലു​ള്ള ത​ർ​ക്ക​മാ​ണെ​ങ്കി​ലും ഇ​ട​പെ​ടാ​ൻ 188 യു​വാ​ൻ (ഏ​ക​ദേ​ശം 2,680 ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഇ​യാ​ൾ ഈ​ടാ​ക്കു​ന്ന​ത്. സ​മ​യം എ​ത്ര നീ​ണ്ടു​പോ​യാ​ലും പ്ര​ശ്ന​ത്തി​ന് ഒ​രു തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ഉ​പ​ഭോ​ക്താ​വി​ന് വേ​ണ്ടി ഇ​യാ​ൾ വാ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

ജോ​ലി​ചെ​യ്ത ശ​മ്പ​ളം ന​ൽ​കാ​ത്ത തൊ​ഴി​ലു​ട​മ​ക​ളി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ടു​ക്കു​ക, വാ​ഗ്ദാ​നം ചെ​യ്ത സേ​വ​നം ന​ൽ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് റീ​ഫ​ണ്ട് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ ഇ​യാ​ളു​ടെ സേ​വ​ന​ങ്ങ​ളി​ൽ പെ​ടു​ന്നു.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ അ​ധ്യാ​പ​ക​രെ മാ​റ്റു​ക​യോ പ​ഠ​ന​നി​ല​വാ​രം കു​റ​യു​ക​യോ ചെ​യ്താ​ൽ പ​ണം തി​രി​കെ വാ​ങ്ങി അ​ഡ്മി​ഷ​ൻ റ​ദ്ദാ​ക്കാ​ൻ ഇ​യാ​ൾ മു​ന്നി​ട്ടി​റ​ങ്ങും. തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത്ര​ക്രി​യ​ക​ളു​ടെ പേ​രി​ൽ ആ​ശു​പ​ത്രി​ക​ളു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​നും ഇ​യാ​ളു​ടെ സ​ഹാ​യം ല​ഭി​ക്കും.

നേ​രി​ട്ടു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​തൊ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ങ്കി​ലും ഇ​ത് നി​യ​മ​പ​ര​മാ​യ വ​ക്കീ​ൽ സേ​വ​ന​മ​ല്ല, മ​റി​ച്ച് ഒ​രു ഇ​ട​നി​ല​ക്കാ​ര​ന്‍റെ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ്.

കൈ​യി​ൽ ബോ​ർ​ഡും പി​ടി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന ഇ​യാ​ളെ ക​ണ്ട് നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വെ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്‍റേ​താ​യ രീ​തി​യി​ൽ വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​യു​വാ​വ്.

Latest News

Corehub Up