Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project For Schools

Kollam

സ്കൂ​ളു​ക​ള്‍​ക്കാ​യി അഞ്ചൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​വ​നം പദ്ധതി

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ള്‍​ക്കാ​യി വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൈ​ല​റ്റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 സ്കൂ​ളു​ക​ളി​ലാ​ണ് വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ സ്കൂ​ളു​ക​ളി​ലും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ 50 തൈ​ക​ളും ഗ്രോ​ബാ​ഗു​ക​ള്‍ വ​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ന​ല്‍​കും. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ പി​ടി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​പാ​ല​ന മേ​ല്‍​നോ​ട്ട ചു​മ​ത​ല. ആ​വ​ശ്യ​മാ​യ സ​ഹാ​യം കൃ​ഷി വ​കു​പ്പ് ന​ല്‍​കും.

പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഐ. ​സു​മി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷൈ​ന്‍ ബാ​ബു, ബി​നി വ​ര്‍​ഗീ​സ്, ഹ​സീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up