Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prosecutor

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേരേ ആ​ക്ര​മ​ണം: ജാ​മ്യ​ത്തി​ന് സ​ഹാ​യി​ച്ച പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റി​യേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി ഹ​​​രീ​​​ഷ്കു​​​മാ​​​റി​​​ന് ജാ​​​മ്യം കി​​​ട്ടാ​​​ൻ ഒ​​​ത്തു​​​ക​​​ളി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഗീ​​​നാ​​​കു​​​മാ​​​രി​​​യെ മാ​​​റ്റി​​​യേ​​​ക്കും.

വ​​​രു​​​ന്ന ഒ​​​ക്ടോ​​​ബ​​​ർ വ​​​രെ ഗീ​​​നാ​​​കു​​​മാ​​​രി​​​ക്ക് കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കും.

ഹ​​​രീ​​​ഷി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. രേ​​​ഖ​​​ക​​​ളു​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ മ്യൂ​​​സി​​​യം എ​​​സ്എ​​​ച്ച്ഒ പ്ര​​​ശാ​​​ന്തി​​​നോ​​​ട് പ്രോ​​​സി​​​ക്യു​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടി.​​​ അ​​​സ​​​ഫ​​​ലി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​തി​​​നി​​​ടെ, കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​രാ​​​ൻ ഇ​​​ഡി​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കും.

ക​​​ഴി​​​ഞ്ഞ 18ന് ​​​ജാ​​​മ്യ​​​ത്തെ എ​​​തി​​​ർ​​​ത്ത് പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ജാ​​​മ്യം ന​​​ൽ​​​കാ​​​തി​​​രി​​​ക്കാ​​​ൻ 13 കാ​​​ര​​​ണ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ട് ഗീ​​​നാ​​​ കു​​​മാ​​​രി കോ​​​ട​​​തി​​​ക്ക് കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും ജാ​​​മ്യ​​​ത്തെ എ​​​തി​​​ർ​​​ത്തി​​​ല്ല. 24നാ​​​ണ് കേ​​​സി​​​ൽ വാ​​​ദം കേ​​​ട്ട​​​ത്.

പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യി ജാ​​​മ്യം ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​നി​​​യും ക​​​സ്റ്റ​​​ഡി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്നാ​​​ണ് ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യ ഗീ​​​നാ​​​ കു​​​മാ​​​രി​​​യെ മാ​​​റ്റ​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up