Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protein

പ്ലേ​റ്റി​ൽ പ്രോ​ട്ടീ​ൻ മാ​ത്രം പോ​രാ, ഫൈ​ബ​റും വേ​ണം!

ദേ​​​​ശീ​​​​യ പോ​​​​ഷ​​​​കാ​​​​ഹാ​​​​ര മാ​​​​സ​​​​മാ​​​​ണ് സെ​​​​പ്റ്റം​​​​ബ​​​​ർ. ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​ശീ​​​​ല​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ് പോ​​​​ഷ​​​​കാ​​​​ഹാ​​​​ര മാ​​​​സാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം.

പോ​​​​ഷ​​​​കാ​​​​ഹാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കു​​​​മ്പോ​​​​ൾ ഭൂ​​​​രി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും ശ്ര​​​​ദ്ധ പ്രോ​​​​ട്ടീ​​​​ന്‍റെ അ​​​​ള​​​​വി​​​​ലും ക​​​​ലോ​​​​റി ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, ക​​​​ലോ​​​​റി​​​​യും പ്രോ​​​​ട്ടീ​​​​നും മാ​​​​ത്രം നോ​​​​ക്കു​​​​ന്ന ഈ ​​​​നെ​​​​ട്ടോ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന, എ​​​​ന്നാ​​​​ൽ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക്ക് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത ഒ​​​​ന്നാ​​​​ണ് ഫൈ​​​​ബ​​​​ർ. ദി​​​​വ​​​​സേ​​​​ന​​​​യു​​​​ള്ള ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഫൈ​​​​ബ​​​​ർ അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് നാം ​​​​ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം.

എ​​​​ന്തു​​​​കൊ​​​​ണ്ട് ഫൈ​​​​ബ​​​​ർ?

ര​​​​ക്ത​​​​ത്തി​​​​ലെ പ​​​​ഞ്ച​​​​സാ​​​​ര​​​​യു​​​​ടെ അ​​​​ള​​​​വ് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്നു: ഫൈ​​​​ബ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണം സാ​​വ​​ധാ​​ന​​മേ ദ​​​​ഹി​​​​ക്കൂ. ഇ​​​​ത് ര​​​​ക്ത​​​​ത്തി​​​​ലേ​​​​ക്ക് ഗ്ലൂക്കോ​​​​സ് പെ​​​​ട്ടെ​​​​ന്ന് ക​​​​ല​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യും പ്ര​​​​മേ​​​​ഹം നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ഹൃ​​​​ദ​​​​യാ​​​​രോ​​​​ഗ്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു: ശ​​​​രീ​​​​ര​​​​ത്തി​​​​ലെ ചീ​​​​ത്ത കൊ​​​​ള​​​​സ്ട്രോ​​​​ളി​​​​ന്‍റെ അ​​​​ള​​​​വ് കു​​​​റ​​​​യ്ക്കാ​​​​ൻ ല​​​​യി​​​​ക്കു​​​​ന്ന ഫൈ​​​​ബ​​​​റു​​​​ക​​​​ൾ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു, ഇ​​​​ത് ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ന്നു.

ശ​​​​രീ​​​​ര​​​​ഭാ​​​​രം ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു: ഫൈ​​​​ബ​​​​റു​​​​ള്ള ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​മ്പോ​​​​ൾ വ​​​​യ​​​​ർ പെ​​​​ട്ടെ​​​​ന്ന് നി​​​​റ​​​​ഞ്ഞ​​​​താ​​​​യി തോ​​​​ന്നും. ഇ​​​​ത് അ​​​​മി​​​​ത​​​​മാ​​​​യി ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ന്ന ശീ​​​​ലം കു​​​​റ​​​​യ്ക്കു​​​​ക​​​​യും ത​​​​ടി കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

വ​​​​ൻ​​​​കു​​​​ട​​​​ൽ​​ കാ​​​​ൻ​​​​സ​​​​ർ സാ​​​​ധ്യ​​​​ത കു​​​​റ​​​​യ്ക്കു​​​​ന്നു: കു​​​​ട​​​​ലി​​​​ലെ വി​​​​ഷാം​​​​ശ​​​​ങ്ങ​​​​ളെ പെ​​​​ട്ടെ​​​​ന്ന് പു​​​​റ​​​​ന്ത​​​​ള്ളാ​​​​നും ഉ​​​​പ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ബാ​​​​ക്ടീ​​​​രി​​​​യ​​​​ക​​​​ളു​​​​ടെ അ​​​​ള​​​​വ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ വ​​​​ൻ​​​​കു​​​​ട​​​​ൽ​​ കാ​​​​ൻ​​​​സ​​​​ർ ത​​​​ട​​​​യു​​​​ന്നു. വ​​​​ൻ​​​​കു​​​​ട​​​​ൽ കാ​​​​ൻ​​​​സ​​​​ർ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ ഫൈ​​​​ബ​​​​റി​​​​നു​​​​ള്ള പ​​​​ങ്ക് പ്ര​​​​ശ​​​​സ്ത ശാ​​​​സ്ത്രീ​​​​യ ജേ​​​​ണ​​​​ലു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്. ബ്രി​​​​ട്ടീ​​​​ഷ് മെ​​​​ഡി​​​​ക്ക​​​​ൽ ജേ​​​​​​​​ണ​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്, പ്ര​​​​തി​​​​ദി​​​​നം 10 ഗ്രാം ​​​​ഫൈ​​​​ബ​​​​ർ ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ വ​​​​ൻ​​​​കു​​​​ട​​​​ൽ​​ കാ​​​​ൻ​​​​സ​​​​ർ വ​​​​രാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത 10 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ൽ 12 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണ്. കൂ​​​​ടാ​​​​തെ, ത​​​​വി​​​​ടു ക​​​​ള​​​​യാ​​​​ത്ത ധാ​​​​ന്യ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത 17 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യ്ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് അ​​മേ​​രി​​ക്ക​​ൻ ഇ​​ൻ​​സ്റ്റി​​റ്റ‍്യൂ​​ട്ട് ഫോ​​ർ കാ​​ൻ​​സ​​ർ റി​​സ​​ർ​​ച്ച് പ​​​​റ​​​​യു​​​​ന്നു.

മ​​​​റ്റ് ദ​​​​ഹ​​​​ന​​​​വ്യ​​​​വ​​​​സ്ഥാ രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ഹാ​​​​രം: കാ​​​​ൻ​​​​സ​​​​റി​​​​ന് പു​​​​റ​​​​മേ, മ​​​​റ്റ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ദ​​​​ഹ​​​​ന​​​​വ്യ​​​​വ​​​​സ്ഥാ രോ​​​​ഗ​​​​ങ്ങ​​​​ളെ ത​​​​ട​​​​യാ​​​​നും ഫൈ​​​​ബ​​​​ർ അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

ഡൈ​​​​വേ​​​​ർ​​​​ട്ടി​​​​ക്യു​​​​ലൈ​​​​റ്റി​​​​സ്: വ​​​​ൻ​​​​കു​​​​ട​​​​ലി​​​​ന്‍റെ ഭി​​​​ത്തി​​​​ക​​​​ളി​​​​ലെ വീ​​​​ക്കം ത​​​​ട​​​​യാ​​​​ൻ ഫൈ​​​​ബ​​​​ർ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. അ​​മേ​​രി​​ക്ക​​ൻ ജേ​​ണ​​ൽ ഓ​​ഫ് ക്ലി​​നി​​ക്ക​​ൽ നു​​ട്രീ​​ഷ​​ന്‍റെ ​​പ​​​​ഠ​​​​ന​​​​പ്ര​​​​കാ​​​​രം ഉ​​​​യ​​​​ർ​​​​ന്ന അ​​​​ള​​​​വി​​​​ൽ ഫൈ​​​​ബ​​​​ർ ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ ഈ ​​​​രോ​​​​ഗ​​​​സാ​​​​ധ്യ​​​​ത 25 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ൽ 40 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​വാ​​​​ണ്.

ഐ​​​​ബി​​​​എ​​​​സും അ​​​​ൾ​​​​സ​​റും: പ​​​​ഴ​​​​ങ്ങ​​​​ളി​​​​ലും ധാ​​​​ന്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന ല​​​​യി​​​​ക്കു​​​​ന്ന ഫൈ​​​​ബ​​​​റു​​​​ക​​​​ൾ കു​​​​ട​​​​ലി​​​​ലെ വീ​​​​ക്ക​​​​ങ്ങ​​​​ളും ആ​​​​മാ​​​​ശ​​​​യ​​​​ത്തി​​​​ലെ അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളും കു​​​​റ​​​​യ്ക്കു​​​​ന്നു.

മ​​​​ല​​​​ബ​​​​ന്ധ​​​​വും പൈ​​​​ൽ​​​​സും: നാ​​​​രു​​​​ക​​​​ൾ മ​​​​ല​​​​ത്തി​​​​ന് മൃ​​​​ദു​​​​ത്വം ന​​​​ൽ​​​​കു​​​​ക​​​​യും ദ​​​​ഹ​​​​നം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ക വ​​​​ഴി മ​​​​ല​​​​ബ​​​​ന്ധ​​​​വും പൈ​​​​ൽ​​​​സും പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന വ്യ​​​​ക്തി ദി​​​​വ​​​​സം 25 മു​​​​ത​​​​ൽ 30 ഗ്രാം ​​​​വ​​​​രെ ഫൈ​​​​ബ​​​​ർ ക​​​​ഴി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ന​​​​മ്മ​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​തി​​​​ന്‍റെ പ​​​​കു​​​​തി പോ​​​​ലും ക​​​​ഴി​​​​ക്കു​​​​ന്നി​​​​ല്ല. ത​​​​വി​​​​ടു ക​​​​ള​​​​യാ​​​​ത്ത ധാ​​​​ന്യ​​​​ങ്ങ​​​​ളും നാ​​​​ട​​​​ൻ പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ളും ദി​​​​വ​​​​സേ​​​​ന​​​​യു​​​​ള്ള ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക. കേ​​​​വ​​​​ലം ക​​​​ലോ​​​​റി അ​​​​ള​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​പ്പു​​​​റം, നി​​​​ങ്ങ​​​​ളു​​​​ടെ പ്ലേ​​​​റ്റി​​​​ൽ ഫൈ​​​​ബ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക. വെ​​​​ള്ള​​​​യ​​​​രി​​​​ക്ക് പ​​​​ക​​​​രം ത​​​​വി​​​​ടു​​​​ള്ള ചു​​​​വ​​​​ന്ന കു​​​​ത്ത​​​​രി, മ​​​​ട്ട​​​​യ​​​​രി, ത​​​​വി​​​​ടു​​​​ള്ള ഗോ​​​​ത​​​​മ്പ്, ചെ​​​​റു​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളാ​​​​യ റാ​​​​ഗി, തി​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക.

ശ്ര​​​​ദ്ധി​​​​ക്കു​​​​ക: ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ഫൈ​​​​ബ​​​​റി​​​​ന്‍റെ അ​​​​ള​​​​വ് പെ​​​​ട്ടെ​​​​ന്ന് കൂ​​​​ട്ടു​​​​മ്പോ​​​​ൾ ധാ​​​​രാ​​​​ളം വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​നും ശ്ര​​​​ദ്ധി​​​​ക്ക​​ണം.

ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ബേ​​​​ക്ക​​​​റി പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ളോ​​​​ടും സം​​​​സ്ക​​​​രി​​​​ച്ച ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളോ​​​​ടും വ​​​​ലി​​​​യ ക​​​​മ്പ​​​​മാ​​​​ണ്. കേ​​​​ക്കു​​​​ക​​​​ൾ, കു​​​​ക്കീ​​​​സു​​​​ക​​​​ൾ, ബി​​​​സ്ക​​​​റ്റു​​​​ക​​​​ൾ, മ​​​​റ്റ് മൈ​​​​ദ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യോ​​​​ടു​​​​ള്ള പ്രി​​​​യ​​​​മേ​​​​റി വ​​​​രി​​​​ക​​​​യും ആ​​​​ളു​​​​ക​​​​ൾ ഇ​​​​ത്ത​​​​രം വി​​​​ഭ​​​​വ​​​​ങ്ങ​​​​ളെ അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​ത്യേ​​​​കി​​​​ച്ച്, കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​രം ബേ​​​​ക്ക​​​​റി-​​​​ക​​​​ൺ​​​​ഫെ​​​​ക‌്ഷ​​​​ന​​​​റി പ​​​​ല​​​​ഹാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം വ​​​​ള​​​​രെ കൂ​​​​ടു​​​​ത​​​​ലാ​​​​ണ്.

ഫൈ​​​​ബ​​​​ർ തീ​​​​രെ​​​​യി​​​​ല്ലാ​​​​ത്ത ഇ​​​​ത്ത​​​​രം ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത് മൂ​​​​ലം വ​​​​ള​​​​രെ ചെ​​​​റി​​​​യ പ്രാ​​​​യ​​​​ത്തി​​​​ൽ​​ത​​​​ന്നെ കു​​​​ട്ടി​​​​ക​​​​ളി​​​​ൽ മ​​​​ല​​​​ബ​​​​ന്ധ​​​​വും മ​​​​റ്റ് ദ​​​​ഹ​​​​ന അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളും വ്യാ​​​​പ​​​​ക​​​​മാ​​​​യി ക​​​​ണ്ടു​​​​വ​​​​രു​​​​ന്നു. മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രി​​​​ലും കു​​​​ട്ടി​​​​ക​​​​ളി​​​​ലും ഒ​​​​രു​​​​പോ​​​​ലെ ഉ​​​​ണ്ടാ​​​​കു​​​​ന്ന വ​​​​യ​​​​റു​​​​വേ​​​​ദ​​​​ന, ഗ്യാ​​​​സ്ട്രൈ​​​​റ്റി​​​​സ് തു​​​​ട​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി ദ​​​​ഹ​​​​ന​​​​വ്യ​​​​വ​​​​സ്ഥാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ത്ത​​​​രം ഭ​​​​ക്ഷ​​​​ണ​​​​രീ​​​​തി വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്നു.

പ്ര​​​​തി​​​​ദി​​​​ന ഭ​​​​ക്ഷ​​​​ണ​​​​ക്ര​​​​മ​​​​ത്തി​​​​ൽ ഫൈ​​​​ബ​​​​റി​​​​നും കൃ​​​​ത്യ​​​​മാ​​​​യ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കാ​​​​ൻ ശ്ര​​​​ദ്ധി​​​​ക്കു​​​​ക. ഇ​​​​നി​​​​മു​​​​ത​​​​ൽ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​രീ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ചി​​​​ന്തി​​​​ക്കു​​​​മ്പോ​​​​ഴെ​​​​ല്ലാം ഫൈ​​​​ബ​​​​ർ അ​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ പ്ലേ​​​​റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മ​​​​റ​​​​ക്ക​​​​രു​​​​ത്.

പ്ര​​​​ധാ​​​​ന ഫൈ​​​​ബ​​​​ർ സ്രോ​​​​ത​​​​സു​​​​ക​​​​ൾ

മ​​​​ട്ട​​​​യ​​​​രി, റാ​​​​ഗി, വ​​​​ൻ​​​​പ​​​​യ​​​​ർ, ക​​​​ട​​​​ല, ചേ​​​​ന, മ​​​​ധു​​​​ര​​​​ക്കി​​​​ഴ​​​​ങ്ങ്, പേ​​​​ര​​​​യ്ക്ക, പ​​​​പ്പാ​​​​യ, ച​​​​ക്ക, വാ​​​​ഴ​​​​പ്പി​​​​ണ്ടി, വാ​​​​ഴ​​​​ക്കൂ​​​​മ്പ്, മു​​​​രി​​​​ങ്ങ​​​​യി​​​​ല, എ​​​​ള്ള്.

ഡ​യ​റ്റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ് മേ​ധാ​വി 
സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം
Email: [email protected]

Latest News

Corehub Up