Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protest Against Gyanesh Kumar

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം; കോ​ട​തി​യി​ല്‍ മാ​പ്പു പ​റ​ഞ്ഞ് ന​ട​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍

മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ല്‍ ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്ക് ഇ​മ്രാ​ന്‍ ഖാ​ന്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന ബോം​ബെ ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ‍​യി​രു​ന്നു മാ​പ്പു​പ​റ​ച്ചി​ൽ.

ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ര്‍​ഡ് ഉ​ട​മ​യാ​യ അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​ന്‍ പൗ​ര​നെ​പ്പോ​ലെ പെ​രു​മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും എ​സ്ഐ​ആ​ര്‍ പ്ര​ക്രി​യ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നോ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നോ ഇ​മ്രാ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ന​ട​ന്‍ കോ​ട​തി​യി​ൽ മാ​പ്പു​പ​റ​ഞ്ഞ​ത്.

പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ഇ​ന്ത്യ വി​ട്ടു​പോ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച് ഫോ​റി​നേ​ഴ്‌​സ് റീ​ജി​യ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ് ന​ല്‍​കി​യ നോ​ട്ടീ​സ് ചോ​ദ്യം ചെ​യ്ത് ഇ​മ്രാ​ന്‍ ഖാ​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

അ​ദ്ദേ​ഹം ഇ​ന്ത്യ​ന്‍ പൗ​ര​ന​ല്ലെ​ന്നും വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്നും ബോം​ബെ ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up