District News
ആലപ്പുഴ: വേമ്പനാട്ടുകായലിൽ ആലപ്പുഴ പോർട്ട് ഓഫീസിലെ രജിസ്ട്രേഷൻ ഇല്ലാതെയും ലൈസൻസ് എടുക്കാതെയും അനധികൃതമായി ഓടുന്ന ഹൗസ് ബോട്ടുകളെ ബന്ധപ്പെട്ട അധികാരികൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്, ആലപ്പുഴ പോർട്ടിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ തുറമുഖ ഓഫീസിൽ നിന്നുമായി രജിസ്ട്രേഷൻ വാങ്ങിയ ഇരുന്നുറോളം ഹൗസ് ബോട്ടുകളും കൊല്ലം തുറമുഖ ഓഫിസിൽ നിന്ന് രജിസ്ട്രേഷൻ വാങ്ങിയ നൂറോളം ഹൗസ് ബോട്ടുകളുമാണ് ആലപ്പുഴ തുറമുഖ ഓഫീസിന്റെ പരിധിയിൽ ഉള്ള വേമ്പനാട്ട് കായലിൽ അനധികൃതമായി ഓടുന്നത്. ഇവയിൽ അധികവും ഫിഷിംഗ് ബോട്ടുകൾ രൂപമാറ്റം ചെയ്തവയാണെന്ന് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനും കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനും ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉൾപ്പെട്ട ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻസ് കോർ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മാർച്ചും ധർണയും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വിനോദ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എ.എ. ഷുക്കൂർ, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജി. വേണുഗോപാൽ , കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറി കുഞ്ഞുമോൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.
District News
കോട്ടത്തറ: നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരേ ഡല്‍ഹിയില്‍ സമരം ചെയ്ത എംപിമാരടക്കം കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണില്‍ പ്രകടനം നടത്തി. പ്രസിഡന്റ് സി.സി. തങ്കച്ചന്, മാണി ഫ്രാന്‍സിസ്, സുരേഷ്ബാബു വാളല്‍, പി.എല്‍. ജോസ്, സി.കെ. ഇബ്രായി, ജോസ് പീയുസ്, എം.വി. ടോമി, ബേബി പുന്നക്കല്‍, വി.ഡി. സാബു, ടി. ഇബ്രായി, രശ്മി ജോസഫ്, വി.കെ. ശങ്കരന്‍കുട്ടി, എം.ജി. ജെനിമോള്, ജസ്റ്റിന് സിറിയക്, പി.കെ. ജോണ്‍, വി.ജെ. പ്രകാശന്, ആന്റണി പാറയില്‍, എം.ആര്. മൈക്കിള്‍, ജോസഫ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
District News
കട്ടപ്പന: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യുവജനങ്ങൾ നടത്തുന്ന സമരം അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി ,പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു. കട്ടപ്പന രാജീവ് ഭവനിൽനിന്നാരംഭിച്ച പ്രകടനം യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു .
കെപിസിസി സെക്രട്ടറി തോമസ് രാജൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.
District News
കുണ്ടറ: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തിനിടെ മന്ത്രി പി.സി. വിഷ്ണുനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജാഥയും ധര്‍ണയും നടന്നു.
ഇന്നലെ രാത്രി ഏഴിന് ആശുപത്രിമുക്ക് ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ നിന്നും കുണ്ടറ മുക്കടയിലേക്ക് നടന്ന മാര്‍ച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഡി. പണിക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍, മണ്ഡലം പ്രസിഡന്റ് ഗോപന്, വിനോദ് ജി.പിള്ള, ജയശങ്കര്‍, പ്രസന്നകുമാര്‍, നൗഫല്‍, സര്‍ജു എന്നിവര്‍ പ്രസംഗിച്ചു.
District News
മുക്കൂട്ടുതറ : മാസങ്ങളായി കൊല്ലമുളയിലെ വില്ലേജ് ഓഫീസിൽ ഓഫീസർ ഇല്ലാത്തത് മൂലം വിവിധ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നില്ലെന്ന് പരാതി. സ്കൂൾ, കോളജ് പ്രവേശനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇത് മൂലം ലഭിക്കാൻ കാലതാമസം നേരിടുന്നു. വിസ്തൃതിയേറിയ ഈ വില്ലേജിൽ സ്ഥലം മാറ്റം ലഭിച്ചു പോയ ഓഫീസർക്ക് പകരം നിയമനം വൈകുകയാണ്.
അധിക ചുമതല മറ്റൊരു വില്ലേജിലെ ഓഫീസർക്കാണ്. സമയബന്ധിതമായി സേവനങ്ങൾ അനുവദിക്കുന്നതിന് ഇത് തടസമായിരിക്കുകയാണ്. അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം റോഷൻ റോയ് മാത്യു മാർച്ച് ഉദ്ഘാടനം ചെയ്യും.
Kerala
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും കോതമംഗലം നഗരസഭയും കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളും ചേർന്നു നടത്തിയ പ്രതിഷേധമാർച്ച് കോതമംഗലത്തെ ജനസാഗരമാക്കി. ചെറിയപള്ളി താഴത്തുനിന്ന് പിഡബ്ല്യുഡി ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഫാ.ഡോ. തോമസ് ജെ. പറയിടം ഉദ്ഘാടനം ചെയ്തു.
രാവിലെ പെയ്ത ചാറ്റൽമഴ വകവയ്ക്കാതെയാണു സ്ത്രീകളടക്കമുള്ളവർ മാർച്ചിൽ അണിനിരന്നത്. കോതമംഗലം നഗരസഭ, കീരംപാറ, കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ആക്ഷൻ കൗൺസിൽ ഭാരവാഹികളും വൈദികരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ബാനറിനു കീഴിൽ മുൻനിരയിൽ അണിനിരന്നു. നേതൃനിരയ്ക്കു മുൻനിരയിലായി ആദിവാസി ഉന്നതികളിൽനിന്നുള്ളവർ തങ്ങളുടെ തനത് കലാരൂപമായ ആദിവാസി നൃത്തച്ചുവടുകളും വാദ്യമേളങ്ങളുമായി പങ്കെടുത്തു.
കുട്ടമ്പുഴ, മാങ്കുളം ആദിവാസി ഉന്നതികളിൽനിന്ന് ഉരുമൂപ്പന്മാരുടെയും കാണിക്കാരന്മാരുടെയും നേതൃത്വത്തിലെത്തിയവരും ആവേശത്തോടെ മാർച്ചിൽ പങ്കെടുത്തു. രാജപാത വനംവകുപ്പിന്റേതല്ല തങ്ങളുടേതാണെന്ന് സമരക്കാർ ഒന്നടങ്കം പ്രഖ്യാപിച്ചു. പിഡബ്ലുഡി ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് ചിറപ്പറമ്പിൽ, ഫാ. ജോർജ് കൊല്ലംപറമ്പിൽ, കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , ലീഗൽ അഡ്വൈസർ എ.സി. ദേവസ്യ, ഷാജി പയ്യാനിക്കൽ, യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. അഡ്വ. റോബിൻ പടിഞ്ഞാറേക്കുറ്റ്, ആദർശ് പണിക്കർ, പി.എക്സ്. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
കോതമംഗലം: സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ പഴയ ആലുവ-മൂന്നാർ രാജപാത തുറക്കണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. കോതമംഗലം പിഡബ്ലുഡി ഓഫീസിനു മുന്നിൽ രാജപാത ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
റവന്യു വകുപ്പിന്റെ അധീനതയിലുള്ള പൊതുമരാമത്ത് റോഡ് വനം വകുപ്പ് അന്യായമായി കൈയേറി കൈവശം വച്ചിരിക്കുന്നത് അനീതിയാണ്. എൻഎച്ച്-85ൽ ഏതെങ്കിലും വിധത്തിൽ തടസം വന്നാൽ ഹൈറേഞ്ച് ഒറ്റപ്പെടും. രാജപാത തുറന്നാൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും. റോഡ് സഞ്ചാരയോഗ്യമാക്കിയാൽ സംസ്ഥാനത്തിനാകെ ഉപകാരപ്രദമാണ്. അനന്തമായ ടൂറിസം സാധ്യതയ്ക്കാണ് ഇതു വഴിയൊരുക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്കും കർഷകർക്കും വിവിധ ഗോത്രവർഗ ഉന്നതികളിൽ താമസിക്കുന്നവർക്കും ഏറെ പ്രയോജനം കിട്ടുന്ന റോഡ് തുറക്കാൻ അടിയന്തരമായി തയാറാകണം. 12 കിലോമീറ്റർ റോഡ് മാത്രമേ രാജപാതയിൽ തടസങ്ങൾ നീക്കി പുനർനിർമിക്കേണ്ടതുള്ളൂ. അതിന് നടപടിയുണ്ടാകണം.
പൊതുമരാമത്ത് വകുപ്പിന്റേതാണു റോഡ് എന്നുള്ളതിന്റെ എല്ലാ രേഖകളും ഉണ്ടായിട്ടും അനധികൃത കൈയേറ്റക്കാരായ വനംവകുപ്പിനെ റോഡിൽനിന്ന് ഇറക്കിവിടാൻ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിനു ഭയമാണോയെന്നും ബിഷപ് ചോദിച്ചു.
എല്ലാ രാഷ്ട്രീയ കക്ഷികളും രാജപാതയ്ക്ക് അനുകൂലമാണെന്നു പറയുമ്പോൾ വാക്കുകൾക്കപ്പുറത്ത് പ്രവൃത്തികളാണു വേണ്ടത്. ജനങ്ങൾ എത്രമാത്രം രാജപാതയ്ക്കുവേണ്ടി ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ അടയാളമാണ് ഇവിടെ കൂടിയിരിക്കുന്ന ജനസമൂഹം. രാജപാത തുറക്കുംവരെ സമരരംഗത്തുനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
District News
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ പ്രൊട്ടസ്റ്റ് മാർച്ച് സംഘടിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായി ദിവസങ്ങളായി ഡോക്ടർമാർ നടത്തിവരുന്ന സമരംമൂലം പഠിപ്പുകൾ മുടങ്ങിയ സാഹചര്യത്തിലാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മെഡിക്കൽ കോളജിൽനിന്നാരംഭിച്ച വിദ്യാർഥികളുടെ പ്രകടനം ആശുപത്രി ഒപിക്കു മുന്നിൽ സമാപിച്ച്. തുടർന്ന് നടന്ന ധർണ കെജിഎംസിടിഎ ടിഡിഎം സി യൂണിറ്റ് പ്രസിഡന്റ് ഡോ. പി.എസ്. സജയ് ഉദ്ഘാടനം ചെയ്തു.
കോളജ് യൂണിയൻ ചെയർപേഴ്സൺ സാൻമരിയ ബേബി അധ്യക്ഷത വഹിച്ചു. കെജിഎംസി ടിഎ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. ശ്രീകാന്ത്, കെജിഎംസിറ്റിഎ അംഗം ഡോ.ബിന്ദു, മെഡിക്കൽ വിദ്യാർഥികളായ അഞ്ജന ജേക്കബ്, റാൽച്ചിം എന്നിവർ പ്രസംഗിച്ചു.
District News
നെന്മാറ: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന വിബി ജി രാം ജി ബിൽ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്കർ ആൻഡ് ആജീവിക മിഷൻ ഗ്രാമീൺബില് പാസാക്കിയതിനെതിരേ എൻആർജി വർക്കേഴ്സ് യൂണിയൻ എലവഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കുളത്ത് ജനവിരുദ്ധബില്ല് കത്തിച്ചു കൊണ്ടുള്ള പ്രതിഷേധസമരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.സി. ജ്യോതി അധ്യക്ഷത വഹിച്ചു. സിപിഎം എൽസി സെക്രട്ടറി ശിവരാമൻ, കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആർ. കൃഷ്ണൻ, പി.എൻ. വിശ്വനാഥൻ, സതീശൻ എന്നിവർ പ്രസംഗിച്ചു.
District News
ശ്രീകണ്ഠപുരം: തെരഞ്ഞെടുപ്പിൽ നെടുങ്ങോം വാർഡിലെ സ്ഥാനാർഥി ഷീജാ ജഗന്നാഥന് മർദനമേറ്റതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരം ടൗണിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. കെ.വി. ഫിലോമിന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിനോ പാറക്കൽ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഇ.വി. രാമകൃഷ്ണൻ, എൻ.പി. സിദ്ദിഖ്, കെ.പി. ഗംഗാധരൻ, നസീമ ഖാദർ, കെ.പി. ലിഷ, ഒ.വി. ഹുസൈൻ, പി. നൂറുദീൻ, പി.ടി. കുര്യാക്കോസ്, കെ. രാധാമണി, സൂസമ്മ ജോസഫ്, റുഖിയ, കെ. ജയശീ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
District News
പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരായ കർണാടകയിലെ കോടികളുടെ ഭൂമിതട്ടിപ്പിനെതിരേ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ഡിസിസി ഓഫീസിൽനിന്നും മുൻസിപ്പൽ ഓഫീസിലേക്കു നടത്തിയ മാർച്ച് ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്തു.
എല്ലാ സംസ്ഥാനങ്ങളേയും സർക്കാരുകളേയും വെട്ടിച്ചു പണമുണ്ടാക്കുന്ന തട്ടിപ്പുകാരുടെ കൈകളിലേക്ക് അവരുടെ പാർട്ടി സംവിധാനത്തെയും സർക്കാർ സംവിധാനങ്ങളെയും പ്രവർത്തകരെയും വിലക്കെടുക്കുന്ന സംവിധാനമായി ബിജെപി നേതൃത്വം മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
തുടർന്ന് രാജീവ് ചന്ദ്രശേഖറിന്റെ കോലംകത്തിച്ചു. നേതാക്കളായ കെ .ഭവദാസ്, എ. കൃഷ്ണൻ, സി. കിദർ മുഹമ്മദ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, വി. മോഹൻ, കെ.ആർ. ശരരാജ്, സി. നിഖിൽ, എസ്. രവീന്ദ്രൻ, പി.എം .ശ്രീവത്സൻ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ തുടങ്ങിയവർ നേതൃത്വം നൽകി.