Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProtestSuccess

ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ രാ​ജി; ആ​ർ​പ്പ് വി​ളി​ച്ച് പാ​റ്റ​ക​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ഭ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ആ​ർ​പ്പ് വി​ളി​ച്ച് സി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ജ​ന്ത​ർ​മ​ന്ത​റി​ലെ വെ​യി​ലും മ​ഴ​യും വ​ക​വെ​യ്ക്കാ​തെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

രാ​ജി​പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ പ​ര​സ്പ​രം മ​ധു​രം പ​ങ്കു​വ​ച്ചും ജ​യ് വി​ളി​ച്ചു​മാ​ണ് അ​വ​ർ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. പ​രാ​ജ​യം അ​റി​യാ​ത്ത സ​മ​ര​വീ​ര്യ​ത്തി​ന്‍റെ വി​ജ​യ​മാ​യാ​ണി​ത്, രാ​ജ്യ​ത്തി​ന്‍റെ ഭാ​വി ത​ല​മു​റ​യ്ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ൽ ത​ല​കു​നി​ക്കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ നി​മി​ഷ​മാ​ണി​തെ​ന്നും സ​മ​ര നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​വാ​ദ​ത്തി​ൽ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് രാ​ജി​വെ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യം. സ​ർ​ക്കാ​രു​മാ​യി ന​ട​ത്തി​യ പ​ല​വ​ട്ട ച​ർ​ച്ച​ക​ളി​ലും മ​ന്ത്രി​യു​ടെ രാ​ജി അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ക​ടു​പ്പി​ച്ച് നി​ന്നി​രു​ന്നു.

ഒ​ടു​വി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ധാ​ന്‍റെ രാ​ജി അം​ഗീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ രാ​ജി​ക്ക് പു​റ​മെ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച മ​റ്റ് ആ​വ​ശ്യ​ങ്ങ​ളി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ. എ​ങ്കി​ലും ത​ങ്ങ​ളു​ടെ ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ന് ല​ഭി​ച്ച ഈ ​ആ​ദ്യ വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി സ​മൂ​ഹം.

Latest News

Corehub Up