കൂത്താട്ടുകുളം: വെള്ളക്കെട്ടില്‍ കൂത്താട്ടുകുളം-നടക്കാവ് റോഡിന്റെ ടാറിംഗ് ജോലികൾ നടത്തിയെന്ന് ആക്ഷേപം. ഞായറാഴ്ച രാത്രിയിൽ മഴ പെയ്തതിനെത്തുടർന്ന് റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിനു മുകളിലൂടെയാണ് ടാറിംഗ് ജോലികള്‍ ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാര്‍ച്ച് 31ന് പൂര്‍ത്തീകരിക്കേണ്ട പണികളാണ് അധികൃതരുടെ അലംഭാവം മൂലം വൈകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഒരു വശത്ത് ടാറിംഗും മറുവശത്ത് വെള്ളക്കെട്ടുമായതോടെ പ്രദേശത്ത് രാവിലെ തന്നെ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. കുരുക്ക് രൂക്ഷമായതോടെ താത്കാലികമായി ടാറിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.