ന്യൂഡൽഹി: അരുണാചൽപ്രദേശിൽ നിർമിക്കാനൊരുങ്ങുന്ന 11,200 മെഗാ വാട്ട് സിയാംഗ് അപ്പർ മൾട്ടിപർപ്പസ് പദ്ധതിക്കെതിരേ ജനരോഷം ശക്തം. സിആർപിഎഫിന്റെ രണ്ടു കന്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) സംഘത്തെ അരുണാചലിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു.
ഓരോ കന്പനിയിലും 250 അംഗങ്ങളാണുള്ളത്. സിആർപിഎഫിന്റെ ആന്റി-റയട്ട് യൂണിറ്റാണ് ആർഎഎഫ്.
സിആർപിഎഫിന്റെ ഒട്ടേറെ യൂണിറ്റുകളെ നിലവിൽ സംഘർഷസ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ബിജെപി സംസ്ഥാന അധ്യക്ഷന്റേതടക്കം മൂന്നു രാഷ്ട്രീയ നേതാക്കളുടെ വീടുകൾ തകർത്ത പ്രതിഷേധക്കാർ ഒരു പൊലിസ് സ്റ്റേഷനും തകർത്തിരുന്നു.