Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProtestsAgainstTamilNaduMinister

ക​ടു​വ​യ്ക്കു പി​ന്നാ​ലെ ഓ​ടു​ന്ന വീ​ഡി​യോ വി​വാ​ദ​ത്തി​ൽ; ത​മി​ഴ്‌​നാ​ട് മ​ന്ത്രി വ​ന്നി അ​ര​ശു​വി​നെ​തി​രേ പ്ര​തി​ഷേ​ധം

ചെ​ന്നൈ: മു​തു​മ​ലൈ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ത​മി​ഴ്‌​നാ​ട് മ​ന്ത്രി വ​ന്നി അ​ര​ശു ക​ടു​വ​യ്ക്കു പി​ന്നാ​ലെ ഓ​ടു​ന്ന​താ​യു​ള്ള വീ​ഡി​യോ വി​വാ​ദ​ത്തി​ൽ. വ​ന്യ​ജീ​വി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ചു പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​യി. മ​ന്ത്രി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പി​ന്‍റെ സ​ഫാ​രി വാ​ഹ​ന​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം മ​ന്ത്രി യാ​ത്ര ചെ​യ്യു​ന്ന​ത് കാ​ണാം. ഇ​തി​നി​ടെ മ​ന്ത്രി ക​ടു​വ​യ്ക്കു​നേ​രേ ഓ​ടി​യ​ടു​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ മ​ന്ത്രി കാ​ട്ടാ​ന​യ്ക്ക് അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ, ഈ ​സം​ഭ​വം ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലാ​ണു ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ർ വ​നം​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ഫാ​രി നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ​ന്ദ​ർ​ശ​ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നോ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​നോ പാ​ടി​ല്ല. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നും സ​ന്ദ​ർ​ശ​ക​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഇ​ത്ത​രം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ക​ടു​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ വി​ശ​ദീ​ക​ര​ണ​മാ​ണു വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന​ത്. സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യ്ക്കു​ള്ളി​ല​ല്ല, മ​റി​ച്ച് മ​ന്ത്രി താ​മ​സി​ച്ചി​രു​ന്ന അ​ച്ച​ക്ക​രൈ​യി​ലെ റി​സോ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യാ​ണു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പം പോ​യ​തെ​ന്നും വീ​ഡി​യോ പ​ക​ർ​ത്തു​ന്ന സ​മ​യ​ത്ത് മ​ന്ത്രി സ​ഫാ​രി വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up