Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PsychologicalEducation

മാ​​​​​​ന​​​​​​വി​​​​​​ക​​​​​​ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സത്തിന്‍റെ പ്രസക്തി

യൂ​​​​​​റോ​​​​​​പ്പി​​​​​​ൽ ഇ​​​​​​രു​​​​​​പ​​​​​​താം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ ആ​​​​​​രം​​​​​​ഭ​​​​​ത്തി​​​​​​ലും ഇ​​​​​​ങ്ങ​​​​​​നെ പ​​​​​​രി​​​​​​ഭ്രാ​​​​​​ന്തി ഉ​​​​​​ണ്ടാ​​​​​​യി, മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി. ഇ​​​​​​ന്ന് ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റും എ​​​​​ഐ​​​​​യു​​​​​മൊ​​​​​​ക്കെ ആ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​ന്ന് റേ​​​​​​ഡി​​​​​​യോ​​​​​​യും ടൈ​​​​​​പ്റൈ​​​​​​റ്റ​​​​​റും ആ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ന്നും പ​​​​​​രി​​​​​​ഭ്രാ​​​​​​ന്തി​​​​​​യോ​​​​​​ടെ ഉ​​​​​​ള്ള​​​​​​തി​​​​​​നെ ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ശ്ര​​​​​​മി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​ള്ള മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പാ​​​​​​ണ് ‘പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​വും വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത പ്ര​​​​​​തി​​​​​​ഭ​​​​​​യും’ എ​​​​​​ന്ന ലേ​​​​​​ഖ​​​​​​ന​​​​​​ത്തി​​​​​​ൽ ടി.​​​​​സ്. എ​​​​​​ലി​​​​​​യ​​​​​​റ്റ് മു​​​​​​മ്പോ​​​​​​ട്ടു​​​​​ വ​​​​​യ്​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഭൂ​​​​​​ത​​​​​​കാ​​​​​​ലം വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​ൽ എ​​​​​​ത്ര​​​​​​ത്തോ​​​​​​ളം മാ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​വോ, അ​​​​​​ത്ര​​​​​​ത്തോ​​​​​​ളം​​​​​ത​​​​​​ന്നെ വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​വും ഭൂ​​​​​​ത​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​ൽ നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്നു എ​​​​​​ന്നാ​​​​​​ണ്. ഭൂ​​​​​​ത​​​​​​കാ​​​​​​ലം വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​ത്തെ ന​​​​​​യി​​​​​​ക്ക​​​​​​ണം എ​​​​​​ന്നാ​​​​​​ണ്. ര​​​​​​ണ്ടും ത​​​​​​മ്മി​​​​​​ൽ ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ ബ​​​​​​ന്ധം ഉ​​​​​​ണ്ടാ​​​​​​ക​​​​​​ണ​​​​​​മെ​​​​​​ന്ന് ചു​​​​​​രു​​​​​​ക്കം. നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള​​​​​​തി​​​​​​നെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ത​​​​​​ള്ളി, പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും പു​​​​​​തി​​​​​​യ​​​​​​തി​​​​​​നെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​ള്ള അ​​​​​​പ​​​​​​ക​​​​​​ടം ഈ ​​​​​​ലേ​​​​​​ഖ​​​​​​നം ചൂ​​​​​​ണ്ടി​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

ക​​​​​​​ൺ​​​​​​​വെ​​​​​​​ൻ​​​​​​​ഷ​​​​​​​ന​​​​​​​ൽ കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ​​​​​​ക്കെ​​​​​​​തി​​​​​​​രേ പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണം

ഇ​​​​​​​ത്ത​​​​​​​രം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും പ​​​​​​​ഴ​​​​​​​യ​​​​​​​തി​​​​​​​നെ ത​​​​​​​ള്ളി​​​​​​​ക്ക​​​​​​​ള​​​​​​​യു​​​​​​​ന്ന പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​യ്​​​​​​​ക്ക്‌ ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ് ക​​​​​​​ൺ​​​​​​​വെ​​​​​​​ൻ​​​​​​​ഷ​​​​​​​ന​​​​​​​ൽ കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ​​​​​​ക്കെ​​​​​​​തി​​​​​​​രേ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച വ​​​​​​​മ്പി​​​​​​​ച്ച പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണം. ഇതേതുട​​​​​​​ർ​​​​​​​ന്ന് തൊ​​​​​​​ഴി​​​​​​​ല​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ മ​​​​​​​തി​​​​​​​യെ​​​​​​​ന്നു ചി​​​​​​​ന്തി​​​​​​ച്ചു തു​​​​​​​ട​​​​​​​ങ്ങി​. വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ച്ചു എ​​​​​​​ന്ന​​​​​​​തി​​​​​​​ന​​​​​​​പ്പു​​​​​​​റം, അ​​​​​​​വ​​​​​​​രെ​​​​​​​ക്കൊ​​​​​​​ണ്ട് ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​പ്പി​​​​​​​ച്ചു എ​​​​​​​ന്നു വേ​​​​​​​ണം ക​​​​​​​രു​​​​​​​താ​​​​​​​ൻ. ഈ ​​​​​​​ഭ്ര​​​​​​മ​​​​​​​ത്തി​​​​​​​ൽ, കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​ന് പ​​​​​​​ക​​​​​​​രം, തൊ​​​​​​​ഴി​​​​​​​ല​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ അ​​​​​​​തേ കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ തു​​​​​​​ട​​​​​​​ങ്ങി.​ അ​​​​​​​ങ്ങ​​​​​​​നെ ര​​​​​​​ണ്ടി​​​​​​​ലും വേ​​​​​​​ണ്ട​​​​​​​വ​​​​​​​ണ്ണം ശ്ര​​​​​​ദ്ധി​​​​​​​ക്കാ​​​​​​​ൻ പ​​​​​​​റ്റാ​​​​​​​ത്ത അ​​​​​​​വ​​​​​​​സ്ഥ​​​​​​യാ​​​​​​യി.​ കൂ​​​​​​​ടാ​​​​​​​തെ ഫ്രോ​​​​​​​യി​​​​​​​ഡി​​​​​​​ന്‍റെ മ​​​​​​​നഃ​​​​​​​ശാ​​​​​​​സ്ത്ര ത​​​​​​​ത്വം അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് എ​​​​​​​ളു​​​​​​​പ്പ​​​​​​​മു​​​​​​ള്ള​​​​​​തും സ​​​​​​​ന്തോ​​​​​​​ഷം ത​​​​​​​രു​​​​​​​ന്ന​​​​​​​തു​​​​​​മ​​​​​​​ല്ലേ കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കൂ, അ​​​​​​​വ​​​​​​​സ​​​​​​​രം കൊ​​​​​​​ടു​​​​​​​ത്താ​​​​​​​ൽ. ഇ​​​​​​​തി​​​​​​​ന് അ​​​​​​​പ​​​​​​​വാ​​​​​​​ദം ഡ​​​​​​​ൽ​​​​​​​ഹി സെ​​​​​​ന്‍റ് സ്റ്റീ​​​​​​​ഫ​​​​​​​ൻ​​​​​​​സ് കോ​​​​​​​ള​​​​​​ജ് ആ​​​​​​​ണ്. ക​​​​​​​ൺ​​​​​​​വെ​​​​​​​ൻ​​​​​​​ഷ​​​​​​​ന​​​​​​​ൽ കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ളു​​​​​​​ടെ നി​​​​​​​ല​​​​​​​വാ​​​​​​​രം മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​ത്ത​​​​​​ന്നെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ മി​​​​​​​ക​​​​​​​ച്ച കോ​​​​​​​ള​​​​​​​ജാ​​​​​​​യി അ​​​​​​​ത് ഇ​​​​​​​പ്പോ​​​​​​​ഴും നി​​​​​​​ല​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

സാ​​​​​​​ങ്കേ​​​​​​​തി​​​​​​​കവി​​​​​​​ദ്യ​​​​​​​യു​​​​​​​ടെ​​​​​​​യും എ​​​​​​ഐ​​​​​​യു​​​​​​​ടെ​​​​​​യും ഇ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് സ​​​​​​​യ​​​​​​​ൻ​​​​​​​സ്, മാ​​​​​​​ന​​​​​​​വി​​​​​​​ക, ഭാ​​​​​​​ഷാ വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല​​​​​​​ള്ള അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ​​​​​​കൂ​​​​​​​ടി ആ​​​​​​​വ​​​​​​​ശ്യ​​​​​​മാ​​​​​​​ണ് എ​​​​​​​ന്ന് ഇ​​​​​​​പ്പോ​​​​​​​ൾ ചി​​​​​​​ന്തി​​​​​​​ച്ചുതു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​പ്പോ​​​​​​​ഴേ​​​​​​​ക്കും ഇ​​​​​​​ത്ത​​​​​​​രം കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ൾ പ​​​​​​​ല കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നും ഏ​​​​​​​താ​​​​​​​ണ്ട് അ​​​​​​​പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​മാ​​​​​​​കാ​​​​​​​റാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

വെ​​​​​​​ല്ലു​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ വ​​​​​​​രാ​​​​​​​നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തേ​​​​​​​യു​​​​​​​ള്ളൂ

കോ​​​​​​​ള​​​​​​​ജു​​​​​​​ക​​​​​​​ളി​​​​​​​ലെ തൊ​​​​​​​ഴി​​​​​​​ലധി​​​​​​​ഷ്ഠി​​​​​​​ത കോ​​​​​​​ഴ്സു​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​തി​​​​​​​പ്ര​​​​​​​സ​​​​​​​ര​​​​​​​വും അ​​​​​​​നാ​​​​​​​വ​​​​​​​ശ്യ പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​വും മൂ​ലം ന​​​​​​​മ്മു​​​​​​​ടെ ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ മേ​​​​​​​ഖ​​​​​​​ല​​​​​​​യ്ക്കും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന വി​​​​​​​ദ്യാ​​​​​​​ഭ്യാസ, ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ യോ​​​​​​​ഗ്യ​​​​​​​ത വേ​​​​​​​ണ്ട അ​​​​​​​ധ്യാ​​​​​​​പ​​​​​​​കജോ​​​​​​​ലി​​​​​​​ക്കും മ​​​​​​​റ്റു ജോ​​​​​​​ലി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ഒ​​​​​​​ക്കെ​​​​​​​യു​​​​​​​ള്ള വെ​​​​​​​ല്ലു​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ൾ വ​​​​​​​രാ​​​​​​​നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തേ​​​​​​​യു​​​​​​​ള്ളൂ. പെ​​​​​​​ട്ടെ​​​​​​​ന്നു​​​​​​​ള്ള തൊ​​​​​​​ഴി​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് വി​​​​​​​ദ്യാ​​​​​​​ഭ്യാസ​​​​​​ല​​​​​​​ക്ഷ്യം എ​​​​​​​ന്ന അ​​​​​​​പ​​​​​​​ക​​​​​​​ടം​​​​​​പി​​​​​​​ടി​​​​​​​ച്ച ആ​​​​​​​ശ​​​​​​​യ​​​​​​​ത്തി​​​​​​​നാ​​​​​​​ണ് ഇ​​​​​​​ന്ന് പ്രാ​​​​​​​ധാ​​​​​​​ന്യം. വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ​​​​​​ത​​​​​​​ന്നെ തൊ​​​​​​​ഴി​​​​​​​ലി​​​​​​​ന്‍റെ മാ​​​​​​ഹാ​​​​​​​ത്മ്യം പ​​​​​​​രി​​​​​​​ശീ​​​​​​​ലി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ്വ​​​​​​​യംപ​​​​​​​ര്യാ​​​​​​​പ്ത​​​​​​​ത ശീ​​​​​​​ലി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും വി​​​​​​​ദേ​​​​​​​ശ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പാ​​​​​​​ർ​​​​​​​ട്ട്‌ ടൈം ​​​​​​​ജോ​​​​​​​ലി​​​​​​​ക​​​​​​​ൾ, പ​​​​​​​ഠ​​​​​​ന​​​​​​​ത്തോ​​​​​​​ടൊ​​​​​​​പ്പം ഉ​​​​​​​ണ്ട്. അ​​​​​​​പ്പോ​​​​​​​ഴും തൊ​​​​​​​ഴി​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല പ​​​​​​​ഠ​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ദ്ദേ​​​​​​​ശ്യം എ​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക​​​​​​​റി​​​​​​​യാം. അ​​​​​​​ങ്ങ​​​​​​​നെ ന​​​​​​​മ്മ​​​​​​​ൾ ആ​​​​​​​ക്കി​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ത് ഒ​​​​​​​രു പ്ര​​​​​​​ത്യേ​​​​​​​ക വ​​​​​​​ക്രീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ്.

9/11 ​​​​​​​​നു ശേ​​​​​​​​ഷം അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ൽ ഹോം ​​​​​​​​ലാ​​​​​​​​ൻ​​​​​​​​ഡ് സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി എ​​​​​​​​ന്ന വ​​​​​​​​കു​​​​​​​​പ്പ് നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ക​​​​​​​​യും, രാ​​​​​​​​ജ്യ​​​​​​​​ത്തെ സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​മാ​​​​​​​​ക്കാ​​​​​​​​ൻ വി​​​​​​​​മാ​​​​​​​​ന​​​​ത്ത​​​​​​​​ാവ​​​​​​​​ള​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പടെ പ​​​​​​​​ല സ്ഥ​​​​​​​​ല​​​​​​​​ത്തും മി​​​​​​​​ടു​​​​​​​​ക്ക​​​​​​​​രാ​​​​​​​​യ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളെ ജോ​​​​​​​​ലി​​​​​​​​ക്ക് ത​​​​​​​​യാ​​​​​​​​റാ​​​​​​​​ക്ക​​​​​​​​ണം എ​​​​​​​​ന്നു​​​​​​​​ള്ള അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ ഗ​​​​​​​​വ​​​​​​​​ൺ​​​​​​​​മെ​​​​​​​​ന്‍റി​​​​ന്‍റെ അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥ​​​​​​​​ന​​​​​​​​യെ അ​​​​​​​​ന്ന​​​​​​​​ത്തെ യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി പ്ര​​​​​​​​സി​​​​​​​​ഡ​​​​ന്‍റു​​​​മാ​​​​​​​​ർ ഒ​​​​​​​​ന്ന​​​​​​​​ട​​​​​​​​ങ്കം എ​​​​​​​​തി​​​​​​​​ർ​​​​​​​​ക്കു​​​​​​​​ക​​​​​​​​യു​​​​​​​​മുണ്ടാ​​​​​​​​യി. അ​​​​​​​​തി​​​​​​​​ന് പ​​​​​​​​ല​​​​​​​​കാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​നം, മി​​​​​​​​ടു​​​​​​​​ക്ക​​​​​​​​രാ​​​​​​​​യ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ തു​​​​​​​​ട​​​​​​​​ർ​​​​പ​​​​​​​​ഠ​​​​​​​​ന സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യും ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ മി​​​​​​​​ക​​​​​​​​വും ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കുക എന്നതായിരുന്നു.

വേ​​​​​​​​ണ്ട​​​​വി​​​​​​​​ധം മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​തെ ചു​​​​​​​​രു​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ച്ചു

തൊ​​​​​​​​ഴി​​​​​​​​ല​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത കോ​​​​​​​​ഴ്സു​​​​​​​​ക​​​​​​​​ൾ മ​​​​​​​​റ്റ് വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ ത​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ധാ​​​​​​​​രാ​​​​​​​​ളം ഉ​​​​​​​​ണ്ട​​​​​​​​ല്ലോ. പോ​​​​​​​​ളി​​​​​​​​ടെ​​​​​​​​ക്നി​​​​​​​​ക് കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ളും ഡി​​​​​​​​പ്ലോ​​​​​​​​മ പ്രോ​​​​​​​​ഗ്രാ​​​​​​​​മു​​​​​​​​ക​​​​​​​​ളും ക​​​​​​​​മ്യൂ​​​​​​​​ണി​​​​​​​​റ്റി കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ളും ഉ​​​​​​​​ദാ​​​​​​​​ഹ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. ഉ​​​​​​​​ന്ന​​​​​​​​തവി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ രം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ന്‍റെ പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മോ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​യോ വേ​​​​​​​​ണ്ട​​​​വി​​​​​​​​ധം മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​മ്മ​​​​​​​​ൾ ഇ​​​​​​​​തി​​​​​​​​നെ തൊ​​​​​​​​ഴി​​​​​​​​ലധി​​​​​​​​ഷ്ഠി​​​​​​​​ത​​​​മാ​​​​​​​​ക്കി മാ​​​​​​​​ത്രം ചു​​​​​​​​രു​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ച്ച​​​​​​​​ത്.

ഇ​​​​​​​​തി​​​​​​​​നോ​​​​​​​​ടാ​​​​​​​​നു​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു ത​​​​​​​​ന്നെ​​​​​​​​യു​​​​​​​​ള്ള മ​​​​​​​​റ്റൊ​​​​​​​​രു പ്ര​​​​​​​​ശ്ന​​​​​​​​മാ​​​​​​​​ണ് ശാ​​​​​​​​സ്ത്ര സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ക​​​​​​​​ല്പി​​​​​​​​ച്ചു​​​​കൊ​​​​​​​​ടു​​​​​​​​ത്ത അ​​​​​​​​തി​​​​​​​​രു​​​​ക​​​​​​​​വി​​​​​​​​ഞ്ഞ പ്രാ​​​​​​​​ധാ​​​​​​​​ന്യം. മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ, എ​​​​​​​​ൻ​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​റിം​​​​​​​​ഗ് കോ​​​​​​​​ച്ചിം​​​​ഗ് സെ​​​​ന്‍റ​​​​​​​​റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​ധി​​​​​​​​ക്യ​​​​​​​​മാ​​​​​​​​യും അ​​​​​​​​മി​​​​​​​​ത ഫീ​​​​​​​​സ് ആ​​​​​​​​യും ചോ​​​​​​​​ദ്യ​​​​പേ​​​​​​​​പ്പ​​​​​​​​ർ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ട​​​​​​​​മാ​​​​​​​​യും ക​​​​​​​​ടു​​​​​​​​ത്ത കി​​​​​​​​ട​​​​മ​​​​​​​​ത്സ​​​​​​​​ര​​​​​​​​മാ​​​​​​​​യും കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​ത്മ​​​​​​​​ഹ​​​​​​​​ത്യ​​​​​​​​യാ​​​​​​​​യും ഒ​​​​​​​​ക്കെ ഈ ​​​​​​​​അ​​​​​​​​മി​​​​​​​​ത പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​മ്മെ വേ​​​​​​​​ട്ട​​​​​​​​യാ​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം ത​​​​​​​​ന്നെ, ഇ​​​​​​​​ങ്ങ​​​​​​​​നെ പ​​​​​​​​ഠി​​​​​​​​ച്ചി​​​​റ​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​വ​​​​​​​​രു​​​​​​​​ടെ സാ​​​​​​​​മൂ​​​​​​​​ഹ്യ പ്ര​​​​​​​​തി​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ത​​​​​​​​യും കാ​​​​​​​​ര്യ​​​​ക്ഷ​​​​​​​​മ​​​​​​​​ത​​​​​​​​യും പ​​​​​​​​ല​​​​​​​​പ്പോ​​​​​​​​ഴും സം​​​​​​​​ശ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നു​​​​​​​​മു​​​​​​​​ണ്ട്.

ഇ​​​​​​​​തു​​​​മൂ​​​​​​​​ലം, സ​​​​​​​​മൂ​​​​​​​​ഹ​​​​നി​​​​​​​​ർ​​​​​​​​മി​​​​​​​​തി​​​​​​​​ക്ക് സ​​​​​​​​യ​​​​​​​​ൻ​​​​​​​​സി​​​​​​​​നോ​​​​​​​​ടൊ​​​​​​​​പ്പം​​​​ത​​​​​​​​ന്നെ പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ള്ള മാ​​​​​​​​ന​​​​​​​​വി​​​​​​​​ക വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​മാം​​​​വി​​​​​​​​ധം പി​​​​​​​​ന്ത​​​​​​​​ള്ള​​​​പ്പെ​​​​​​​​ടാ​​​​​​​​നും ഇ​​​​​​​​ത് കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യി. ഇ​​​​​​​​തി​​​​​​​​ന്‍റെ​​​​​​​​യും ഭ​​​​​​​​വി​​​​​​​​ഷ്യ​​​​​​​​ത്തു​​​​​​​​ക​​​​​​​​ൾ ഭാ​​​​​​​​വി​​​​​​​​യി​​​​​​​​ൽ വ​​​​​​​​രാ​​​​​​​​നി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തേ​​​​​​​​യു​​​​​​​​ള്ളൂ.

‘ഹാ​​​​​​​​ർ​​​​​​​​ഡ് ടൈം​​​​​​​​സ്’

ഇ​​​​​​​​ത്ത​​​​​​​​രം പ്രാ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക സ​​​​​​​​യ​​​​​​​​ൻ​​​​​​​​സ് വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് മാ​​​​​​​​ത്രം അ​​​​​​​​മി​​​​​​​​ത പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ ഇം​​​​​​​​ഗ്ല​​​​​​​​ണ്ടി​​​​​​​​ലെ വി​​​​​​​​ക്‌​​​​​​​​ടോറിയ​​​​​​​​ൻ കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാസ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തെ​​​​ക്കു​​​​​​​​റി​​​​​​​​ച്ചെ​​​​​​​​ഴു​​​​​​​​ത​​​​​​​​പ്പെ​​​​​​​​ട്ട നോ​​​​​​​​വ​​​​​​​​ലാ​​​​​​​​ണ് ചാ​​​​​​​​ൾ​​​​​​​​സ് ഡി​​​​​​​​ക്ക​​​​​​​​ൻ​​​​​​​​സ​​​​ന്‍റെ (Charles Dickens) ‘ഹാ​​​​​​​​ർ​​​​​​​​ഡ് ടൈം​​​​​​​​സ്’ (Hard Times). ശാ​​​​​​​​സ്ത്രീ​​​​​​​​യ​​​​​​​​വും യു​​​​​​​​ക്തി​​​​​​​​സ​​​​​​​​ഹ​​​​​​​​വു​​​​​​​​മാ​​​​​​​​യ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ രീ​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ അ​​​​​​​​മി​​​​​​​​ത പ്രാ​​​​​​​​ധാ​​​​​​​​ന്യം മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ത്വ​​​​​​​​ത്തെ​​​​​​​​യും ഭാ​​​​​​​​വ​​​​​​​​ന​​​​​​​​യെ​​​​​​​​യും എ​​​​​​​​ങ്ങ​​​​​​​​നെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു വി​​​​​​​​മ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​മാ​​​​​​​​ണി​​​​​​​​ത്.

“ഇ​​​​​​​​പ്പോ​​​​​​​​ൾ എ​​​​​​​​നി​​​​​​​​ക്ക് വേ​​​​​​​​ണ്ട​​​​​​​​ത് വ​​​​​​​​സ്തു​​​​​​​​ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. ഈ ​​​​​​​​ആ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ​​​​​​​​യും പെ​​​​​​​​ൺ​​​​​​​​കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ​​​​​​​​യും വ​​​​​​​​സ്തു​​​​​​​​ത​​​​​​​​ക​​​​​​​​ൾ അ​​​​​​​​ല്ലാ​​​​​​​​തെ മ​​​​​​​​റ്റൊ​​​​​​​​ന്നും പ​​​​​​​​ഠി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്. ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​സ്തു​​​​​​​​ത​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​വ​​​​​​​​ശ്യം. അ​​​​​​​​ത​​​​​​​​ല്ലാ​​​​​​​​തെ മ​​​​​​​​റ്റൊ​​​​​​​​ന്നും ന​​​​​​​​ട്ടു​​​​​​​​പി​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​രു​​​​​​​​ത്, മ​​​​​​​​റ്റു​​​​​​​​ള്ള​​​​​​​​തെ​​​​​​​​ല്ലാം വേ​​​​​​​​രോ​​​​​​​​ടെ പി​​​​​​​​ഴു​​​​​​​​തെ​​​​​​​​റി​​​​​​​​യു​​​​​​​​ക” എ​​​​​​​​ന്ന് വി​​​​​​​​ശ്വ​​​​​​​​സി​​​​​​​​ക്കു​​​​​​​​ന്ന നോ​​​​​​​​വ​​​​​​​​ലി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന ക​​​​​​​​ഥാ​​​​​​​​പാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യ തോ​​​​​​​​മ​​​​​​​​സ് ഗ്രാ​​​​​​​​ഡ്ഗ്രി​​​​​​​​ൻ​​​​​​​​ഡ് എ​​​​​​​​ന്ന അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​ൻ കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു കേ​​​​​​​​വ​​​​​​​​ലം വ​​​​​​​​സ്തു​​​​​​​​ത​​​​​​​​ക​​​​​​​​ളും ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളും ശാ​​​​​​​​സ്ത്രീ​​​​​​​​യ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും മാ​​​​​​​​ത്രം ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ രീ​​​​​​​​തി​​​​​​​​യാ​​​​​​​​ണ് പി​​​​​​​​ന്തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭാ​​​​​​​​വ​​​​​​​​ന, ക​​​​​​​​ല, വി​​​​​​​​കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്ക് അ​​​​​​​​വി​​​​​​​​ടെ യാ​​​​​​​​തൊ​​​​​​​​രു സ്ഥാ​​​​​​​​ന​​​​​​​​വു​​​​​​​​മി​​​​​​​​ല്ല. കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ വെ​​​​​​​​റും വി​​​​​​​​ജ്ഞാ​​​​​​​​ന സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണി​​​​​​​​ക​​​​​​​​ളാ​​​​​​​​യി മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് ഈ ​​​​​​​​സി​​​​​​​​സ്റ്റം കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​അ​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യ ശാ​​​​​​​​സ്ത്രീ​​​​​​​​യ-​​​​​​​​യു​​​​​​​​ക്തി ചി​​​​​​​​ന്താ​​​​​​​​ഗ​​​​​​​​തി മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രെ കേ​​​​​​​​വ​​​​​​​​ലം യ​​​​​​​​ന്ത്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ക്കി മാ​​​​​​​​റ്റു​​​​​​​​ന്നു എ​​​​​​​​ന്ന് ഡി​​​​​​​​ക്ക​​​​​​​​ൻ​​​​​​​​സ് വാ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ന്നു.

ശാ​​​​​​​​സ്ത്ര​​​​​​​​വും യു​​​​​​​​ക്തി​​​​​​​​യും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ങ്കി​​​​​​​​ലും, മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ന്‍റെ പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യ വി​​​​​​​​കാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന് ഭാ​​​​​​​​വ​​​​​​​​ന​​​​​​​​യും സ​​​​​​​​ർ​​​​​​​​ഗാ​​​​​​​​ത്മ​​​​​​​​ക​​​​​​​​ത​​​​​​​​യും മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും​​​​കൂ​​​​​​​​ടി അ​​​​​​​​ത്യ​​​​​​​​ന്താ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് നോ​​​​​​​​വ​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു.

മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് പ്ര​​​​​​​​സ​​​​​​​​ക്തം

നോ​​​​​​​​വ​​​​​​​​ലും മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പും ന​​​​​​​​മ്മു​​​​​​​​ടെ കാ​​​​​​​​ല​​​​​​​​ത്തും പ്ര​​​​​​​​സ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് തോ​​​​​​​​ന്നു​​​​​​​​ന്നു, പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കാ​​​​​​​​ൻ ഗ​​​​​​​​വ​​​​​​​​ണ്മെ​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ൾ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ. ഇ​​​​​​​​ത്ത​​​​​​​​രം സ​​​​​​​​ർ​​​​​​​​ഗാ​​​​​​​​ത്മ​​​​​​​​ക​​​​​​​​മാ​​​​​​​​യ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​ന്‍റെ അ​​​​​​​​ന്വേ​​​​​​​​ഷ ണ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ന​​​​​​​​മ്മു​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ത്ഥി​​​​​​​​ക​​​​​​​​ളും എ​​​​​​​​ന്നു ന​​​​​​​​മ്മ​​​​​​​​ൾ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്.

ഇ​​​​​​​​ത്ത​​​​​​​​രു​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ, ക​​​​ർ​​​​ദി​​​​നാ​​​​ൾ ജോ​​​​​​​​ൺ ഹെ​​​​​​​​ൻ​​​​​​​​റി ന്യൂ​​​​​​​​മാ​​​​​​​​ന്‍റെ ‘ദി ​​​​​​​​ഐ​​​​​​​​ഡി​​​​​​​​യ ഓ​​​​​​​​ഫ് എ ​​​​​​​​യൂ​​​​​​​​ണി​​​​​​​​വേ​​​​​​​​ഴ്സി​​​​​​​​റ്റി’ (The Idea of a University - 1852) എ​​​​​​​​ന്ന വി​​​​​​​​ഖ്യാ​​​​​​​​ത ഗ്ര​​​​​​​​ന്ഥ​​​​​​​​ത്തി​​​​​​​​ൽ, സ​​​​​​​​ർ​​​​​​​​വ​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ലാ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ​​​​​​​​ത്തി​​​​ന്‍റെ പ്ര​​​​​​​​ധാ​​​​​​​​ന ല​​​​​​​​ക്ഷ്യ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന ചി​​​​​​​​ല പ്ര​​​​​​​​ധാ​​​​​​​​ന ആ​​​​​​​​ശ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​മ്മു​​​​​​​​ടെ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ പ​​​​​​​​രി​​​​​​​​ഷ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​മാ​​​​​​​​കും.

മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​ന്‍റെ ബു​​​​​​​​ദ്ധി​​​​​​​​ശ​​​​​​​​ക്തി​​​​​​​​യെ​​​​​​​​യും ചി​​​​​​​​ന്താ​​​​​​​​ശേ​​​​​​​​ഷി​​​​​​​​യെ​​​​​​​​യും പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന ‘ലി​​​​​​​​ബ​​​​​​​​റ​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം’​​ആ​​​​​​​​ണ് സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​​​​​​ത് എ​​​​​​​​ന്ന് അ​​​​​​​​ദ്ദേ​​​​​​​​ഹം വാ​​​​​​​​ദി​​​​​​​​ച്ചു. 

Latest News

Corehub Up