Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Relations Department

പി​ആ​ർ​ഡി​യി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​നം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ക​രാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ അ​ഴി​മ​തി​യും പി​ൻ​വാ​തി​ൽ നി​യ​മ​ന​വും ന​ട​ക്കു​ന്നു​വെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. നി​യ​മ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും ചി​ല ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളോ യോ​ഗ്യ​ത​യോ ഇ​ല്ലാ​ത്ത സി​പി​എം അ​നു​കൂ​ലി​ക​ളെ പി​ആ​ർ​ഡി​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ തി​രു​കി​ക്ക​യ​റ്റു​ക​യാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ലി​സ്റ്റു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ ഈ ​ലി​സ്റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ൽ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന‌​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ പി​എ​സ്സി ലി​സ്റ്റി​ൽ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് സ്വ​ന്ത​ക്കാ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ നി​യ​മി​ക്കു​ന്ന​ത്. ഇ​ത് അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പി​ആ​ർ​ഡി​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ന​ട​ന്ന എ​ല്ലാ ക​രാ​ർ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up