തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രി പദവിയിലെത്തിച്ചത് അദ്ദേഹത്തിന്റെ ജനകീയ ഇടപെടലുകളെന്നു പ്രമുഖ വ്യവസായി ആസാദ് മൂപ്പൻ.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആരോഗ്യമേഖലയ്ക്ക് നൽകിയിട്ടുള്ള വലിയ പ്രാധാന്യം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്.
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കിടക്ക ഒരു നിയമപരമായ അവകാശമാക്കി മാറ്റുമെന്ന പ്രഖ്യാപനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി ഷീ ഹോസ്പിറ്റലുകൾ എന്നിവയെല്ലാം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോന്ന വാഗ്ദാനങ്ങളാണ്.
ആശാ വർക്കർമാരുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി വേതനം വർധിപ്പിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.