Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Play Areas

Alappuzha

കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ക​ളി​സ്ഥ​ലം ഒ​രു​ക്കും: റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ

കു​ട്ട​നാ​ട്: കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ക​ളി​സ്ഥ​ലം ഒ​രു​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ. രാ​മ​ങ്ക​രി വേ​ഴ​പ്രാ​യി​ല്‍ 1.76 ഏ​ക്ക​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. കു​ട്ട​നാ​ട്ടു​കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​യി​ക​പ്രേ​മി​ക​ള്‍.
കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​ക​ളി സ്ഥ​ലം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ക​ളി​ക്ക​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ല്‍​എ​യും സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​ത്. കു​ട്ട​നാ​ട്ടി​ല്‍ പൊ​തു​ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം കു​ട്ടി​ക​ള്‍ കാ​യി​ക​രം​ഗ​ത്ത് പി​ന്നാ​ക്കം പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ലെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ പോ​ലും ആ​ല​പ്പു​ഴ​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും പോ​യി ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ഈ ​സ്ഥി​തി​ക്ക് മാ​റ്റം വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പൊ​തു​ക​ളി​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചാ​ല്‍ എം​എ​ല്‍​എ യു​ടെ ഫ​ണ്ടി​ല്‍​നി​ന്ന് തു​ക അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ബി​മോ​ള്‍ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ളി​മ്മ ജേ​ക്ക​ബ്, രാ​ജേ​ഷ് സോ​മ​ന്‍, മാ​ര്‍​ട്ടി​ന്‍ മാ​ത്യു, സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ മ​നോ​ജ്, അ​സി.​എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി​ന​ല്‍, അ​സി.​എ​ന്‍​ജി​നി​യ​ര്‍ മീ​ര അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up